ഡൽഹി വിമാനത്താവളത്തിൽ പരിശീലനത്തിനിടെ പൈലറ്റ് മരിച്ചു
text_fieldsഎയർ ഇന്ത്യ
ന്യൂഡല്‍ഹി: ഡൽഹി വിമാനത്താവളത്തിൽ പരിശീലനത്തിനിടെ എയർ ഇന്ത്യ പൈലറ്റ് മരണപ്പെട്ടു. അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരിശീലനത്തിനിടെയാണ് 37കാരനായ പൈലറ്റ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് അറിയുന്നത്. എയര്‍ ഇന്ത്യയില്‍ സീനിയര്‍ പൈലറ്റായ ഹിമാനില്‍ കുമാര്‍ ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11.35-ഓടെ ടെര്‍മിനല്‍ മൂന്നില്‍ എയര്‍ഇന്ത്യയുടെ പരിശീലന പരിപാടിക്കിടെ പ്രയാസം ഉണ്ടാവുകയായിരുന്നു. ഉടനെ വിമാനത്താവളത്തില്‍ത്തന്നെയുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഓഗസ്റ്റ് 23ന് കുമാര്‍ വൈദ്യപരിശോധനയ്ക്ക് വിധേയനായതായും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ യാതൊരു പ്രശ്‌നവും കണ്ടെത്തിയിരുന്നില്ലെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പ്രകാരം 2024 ആഗസ്റ്റ് 30വരെ അദ്ദേഹത്തിന് ഫിറ്റ്‌നെസ് ഉണ്ടായിരുന്നുവെന്നും അധികൃതര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

