Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമെയ് 19 മുതൽ ആഭ്യന്തര...

മെയ് 19 മുതൽ ആഭ്യന്തര വിമാന  സർവീസ് ആരംഭിച്ചേക്കും

text_fields
bookmark_border
air-india.jpg
cancel

ചെന്നൈ: മെയ് 19 മുതൽ എയർ ഇന്ത്യ ആഭ്യന്തര വിമാന  സർവീസ് ആരംഭിക്കും. വിവിധ നഗരങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ സ്വന്തം നാട്ടിലെത്തിക്കുന്നതിനാണ് മെയ് 19 മുതൽ ജൂൺ 2 വരെ പ്രത്യേക സർവീസ് നടത്തുന്നത്. കേരളത്തിൽ കൊച്ചിയിലേക്ക് മാത്രമായിരിക്കും ആദ്യഘട്ടത്തിൽ സർവീസ് നടത്തുക. മെയ് 19 മുതൽ ജൂൺ 2 വരെ 12 വിമാനങ്ങളാണ് ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്ക് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. മുംബൈയിൽ നിന്നും ചെന്നൈയിൽ നിന്നും കൊച്ചിയിലേക്ക് വിമാന സർവീസ് ഉണ്ടായിരിക്കും. 

ഘട്ടംഘട്ടമായി വിമാനസർവീസ് ആരംഭിക്കുന്നതിന്‍റെ ഭാഗമായാണ് ഷെഡ്യൂൾ എന്നാണ് എയർ ഇന്ത്യ അറിയിച്ചിരിക്കുന്നത്. മറ്റ് നടപടികളെല്ലാം പൂർത്തിയായെന്നും സർവീസിന് എവിയേഷൻ മന്ത്രാലയത്തിന്‍റെ അനുമതിക്ക് കാത്തിരിക്കുകയാണെന്നും എയർ ഇന്ത്യ വക്താവ് അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air indiacovid 19
News Summary - Air India to operate special domestic flights -india news
Next Story