വിമാനകമ്പനികൾ ബുക്കിങ് തുടങ്ങരുതെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: വിമാന കമ്പനികൾ ബുക്കിങ് തുടങ്ങരുതെന്ന് കേന്ദ്രം. സർക്കാർ നിർദേശം വരുന്നതുവരെ ബുക്കിങ് തുടങ്ങര ുതെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു.
ലോക്ഡൗണിന് ശേഷം മെയ് നാല് മുതൽ തുട ങ്ങുന്ന ചില ആഭ്യന്തര സർവീസുകളിലേക്കും ജൂൺ ഒന്ന് മുതൽ തുടങ്ങുന്ന അന്താരാഷ്ട്ര സർവീസുകളിലേക്കും ബുക്കിങ്ങ ുകൾ സ്വീകരിക്കാൻ തുടങ്ങിയതായി നേരത്തേ എയർ ഇന്ത്യ അറിയിച്ചിരുന്നു. ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ബംഗളൂരു തുടങ്ങിയ തെരഞ്ഞെടുത്ത പ്രധാന നഗരങ്ങളിലേക്കുള്ള സർവീസുകളാണ് അടുത്തമാസം നാല് മുതൽ ആരംഭിക്കാനിരുന്നത്. തങ്ങളുടെ വെബ്സൈറ്റിലൂടെയാണ് എയർ ഇന്ത്യ ഇക്കാര്യം അറിയിച്ചത്.

കോവിഡ് 19 വ്യാപനത്തെ തുടർന്ന് കഴിഞ്ഞ മാസം 25ന് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ മെയ് 31വരെ അന്താരാഷ്ട്ര സർവീസുകളും മെയ് മൂന്ന് വരെ ആഭ്യന്തര സർവീസുകളും എയർ ഇന്ത്യ നിർത്തി വച്ചിരുന്നു.
