ലണ്ടൻ, സിംഗപ്പൂർ, യു.എസ്: നാളെ മുതൽ ആളുകളെ തിരിച്ചെത്തിക്കും; എയർ ഇന്ത്യ ബുക്കിങ് തുടങ്ങി
text_fieldsഡൽഹി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ലണ്ടൻ, സിംഗപ്പൂർ, അമേരിക്ക എന്നിവിടങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് തിരിച്ചുവരാൻ താൽപ്പര്യമുള്ളവരെ കൊണ്ടുവരാൻ വെള്ളിയാഴ്ച മുതൽ എയർ ഇന്ത്യ സർവിസ് നടത്തും. മെയ് എട്ട് മുതൽ 15 വരെയാണ് എയർ ഇന്ത്യ സർവിസ് നടത്തുക. ഇതിനായി ടിക്കറ്റ് ബുക്കിങ് തുടങ്ങി. http://www.airindia.in/r1landingpage.htm എന്ന വെബ്സൈറ്റ് വഴിയാണ് ബുക്ക് ചെയ്യേണ്ടത്.
എയർ ഇന്ത്യ മെയ് ഒമ്പത് മുതൽ 15 വരെ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽനിന്ന് സർവിസ് നടത്തുമെന്ന് വാഷിങ്ടണിലെ ഇന്ത്യൻ എംബസിയും അറിയിച്ചിട്ടുണ്ട്. വിവിധ മാനദണ്ഡങ്ങൾ പാലിച്ചാകും ആളുകളെ തിരിച്ച് ഇന്ത്യയിലെത്തിക്കുക.
അതേസമയം, കഴിഞ്ഞദിവസങ്ങളിൽ ഇവിടേക്ക് പറക്കേണ്ട വിമാനങ്ങൾ ജീവനക്കാരുടെ ആരോഗ്യ പരിശോധന പൂർത്തികരിക്കാത്തതിനാൽ വൈകിയിരുന്നു. ഇതുകാരണം വ്യാഴാഴച സാൻ ഫ്രാൻസിസകോയിലേക്ക് പോകേണ്ടിയിരുന്ന വിമാനം വെള്ളിയാഴ്ച പുലർച്ച 3.30നാകും ഡൽഹിയിൽനിന്ന് പറക്കുക. ഇത് കൂടാതെ മുംബൈ - ലണ്ടൻ വിമാനവും സർവിസ് തുടങ്ങാൻ വൈകിയിരുന്നു.
