Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രധാനമന്ത്രിക്കായി...

പ്രധാനമന്ത്രിക്കായി 8400 കോടിയുടെ പുതിയ വിമാനങ്ങൾ; ആദ്യത്തേത്​ എത്തി

text_fields
bookmark_border
പ്രധാനമന്ത്രിക്കായി 8400 കോടിയുടെ പുതിയ വിമാനങ്ങൾ; ആദ്യത്തേത്​ എത്തി
cancel

ന്യൂഡൽഹി: രാഷ്​ട്രപതിക്കും പ്രധാനമന്ത്രിക്കും ഉപപ്രധാനമന്ത്രിക്കും സഞ്ചരിക്കാനായി ആധുനിക സൗകര്യങ്ങളുള്ള വിമാനമെത്തി. ബോയിങ്​ 777 എയർക്രാഫ്​റ്റിലാണ്​ പുതിയ സൗകര്യങ്ങൾ കൂട്ടിച്ചേർത്ത്​ കമ്പനി ഇന്ത്യക്ക്​ കൈമാറുന്നത്​. വി.വി.ഐ.പികൾക്ക്​ സഞ്ചരിക്കാൻ മാത്രമാവും വിമാനം ഉപയോഗിക്കുക. ആഗസ്​റ്റിൽ വിമാനം കൈമാറാനായിരുന്നു ബോയിങ്ങുമായുണ്ടായിരുന്ന കരാറെങ്കിലും സാ​ങ്കേതിക കാരണങ്ങൾ മുലം ഇത്​ വൈകുകയായിരുന്നുവെന്നാണ്​ റിപ്പോർട്ട്​.

രണ്ട്​ വിമാനങ്ങളാണ്​ ഇത്തരത്തിൽ രൂപമാറ്റം വരുത്തി ബോയിങ്​ ഇന്ത്യക്ക്​ കൈമാറുന്നത്​. ഇതിൽ ആദ്യത്തേതാണ്​ ഇപ്പോൾ കൈമാറിയത്​. ഏകദേശം 8400 കോടി ചെലവഴിച്ചാണ്​ വിമാനങ്ങളുടെ രൂപമാറ്റം നടത്തിയത്​. മിസൈൽ ഡിഫൻസ്​ സിസ്​റ്റം, സെൽഫ്​ പ്രൊട്ടക്ഷൻ സ്യൂട്ട്​ എന്നിവയാണ്​ വിമാനങ്ങളുടെ പ്രധാന സവിശേഷത.

രൂപമാറ്റം വരുത്തിയ ബി777 വിമാനങ്ങൾ എയർ ഫോഴ്​സ്​ പൈലറ്റുമാരായിരിക്കും പറത്തുക. എയർ ഇന്ത്യയുടെ പൈലറ്റുമാരെ ഇതിനായി നിയോഗിക്കില്ല. നിലവിൽ പ്രധാനമന്ത്രി ഉൾപ്പടെയുള്ള വി.വി.ഐ.പികൾ എയർ ഇന്ത്യയുടെ ബി 747 വിമാനങ്ങളാണ്​ ഉപയോഗിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air india oneluxury flightBoieng 777
News Summary - Air India One, Custom-Made For President, Prime Minister, Arrives In Delhi
Next Story