നിരക്ക് കുറഞ്ഞ ‘റെഡ് െഎ’ സർവിസുമായി എയർ ഇന്ത്യ
text_fieldsമുംബൈ: ആഭ്യന്തര സർവിസിന് നിരക്ക് കുറഞ്ഞ ‘റെഡ് െഎ’ വിമാനവുമായി എയർ ഇന്ത്യ. നവംബർ അവസാനം സർവിസ് ആരംഭിക്കും. രാത്രി വൈകി പുറപ്പെടുന്ന വിധമാണ് റെഡ് െഎ വിമാനങ്ങളുടെ സർവിസ്. സാധാരണ സമയത്തെ വിമാന നിരക്കിനെക്കാൾ കുറഞ്ഞ നിരക്കിൽ ഇതിൽ യാത്ര ചെയ്യാനാകും. അമേരിക്കയിലും യൂറോപ്പിലും നിരക്ക് കുറഞ്ഞ ഇത്തരം സർവിസുകൾ വ്യാപകമാണ്. ഇൗ മാതൃകയാണ് രാജ്യത്തും നടപ്പാക്കുന്നതെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു.
ഡൽഹി-ഗോവ-ഡൽഹി, ഡൽഹി-കോയമ്പത്തൂർ-ഡൽഹി, ബംഗളൂരു-അഹ്മദാബാദ്-ബംഗളൂരു റൂട്ടുകളിൽ നവംബർ 30ന് റെഡ് െഎ സർവിസുകൾ തുടങ്ങും. എ.െഎ 883 വിമാനം ഡൽഹിയിൽനിന്ന് രാത്രി 10ന് പുറപ്പെട്ട് 12.35ന് ഗോവയിൽ എത്തും. തിരിച്ച് എ.െഎ 884 വിമാനം പുലർച്ച 1.15ന് പുറപ്പെട്ട് 3.40ന് ഡൽഹിയിലെത്തും. എ.െഎ 547 വിമാനം ഡൽഹിയിൽനിന്ന് 9.15ന് പുറപ്പെട്ട് 12.30ന് കോയമ്പത്തൂരിലെത്തും. തിരിച്ച് എ.െഎ 548 വിമാനം കോയമ്പത്തൂരിൽ നിന്ന് പുലർച്ചക്ക് ഒന്നിന് പുറപ്പെട്ട് നാലിന് ഡൽഹിയിലെത്തും.
എ.െഎ 589 വിമാനം ബംഗളൂരുവിൽനിന്ന് രാത്രി 12.30ന് പുറപ്പെട്ട് 2.35ന് അഹ്മദാബാദിൽ എത്തും. തിരിച്ച് എ.െഎ 590 വിമാനം അഹ്മദാബാദിൽനിന്ന് പുലർച്ച 3.05ന് പുറപ്പെട്ട് 5.25ന് ബംഗളൂരുവിെലത്തും. നിരക്കു കുറഞ്ഞ രാത്രി സർവിസ് ഉപയോഗപ്പെടുത്തി യാത്രക്കാർക്ക് ഹോട്ടൽ താമസവും ട്രാഫിക് കുരുക്കും ഒഴിവാക്കാനാകുമെന്ന് എയർ ഇന്ത്യ വാർത്തക്കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
