30 മണിക്കൂറിനൊടുവിൽ സാൻഫ്രാൻസിസ്കോയിലേക്കുള്ള എയർ ഇന്ത്യ വിമാനം പുറപ്പെട്ടു
text_fieldsന്യൂഡൽഹി: 30 മണിക്കൂറിനൊടുവിൽ സാൻഫ്രാൻസിസ്കോയിലേക്കുള്ള എയർ ഇന്ത്യ വിമാനം ഡൽഹി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടു. വ്യാഴാഴ്ച പുറപ്പെടേണ്ട വിമാനം മണിക്കൂറുകൾ വൈകിയാണ് ഡൽഹി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടത്. കടുത്ത ഉഷ്ണതരംഗത്തിനിടയിൽ വിമാനം വൈകിയത് മൂലം 200ഓളം യാത്രക്കാരാണ് ദുരിതത്തിലായത്.
നിരവധി പേരാണ് വിമാനം വൈകിയതിൽ പരാതിയുമായി സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്. വെള്ളിയാഴ്ച യാത്രക്കാർ കയറിയതിന് ശേഷം റൺവേയിൽ എത്തിച്ച വിമാനം വീണ്ടും തിരികെ കൊണ്ടുവന്നുവെന്നും പരാതി ഉയർന്നു.ഓപ്പറേഷണൽ പ്രശ്നങ്ങൾ മൂലമാണ് വിമാനം വൈകിയതെന്നാണ് എയർ ഇന്ത്യ വിശദീകരിക്കുന്നത്. ഒടുവിൽ വെള്ളിയാഴ്ച രാത്രി 9.50ഓടെ വിമാനം സാൻഫ്രാൻസിസ്കോയിലേക്ക് യാത്ര തിരിച്ചത്.
യാത്രക്കാർക്ക് ടിക്കറ്റിന്റെ മുഴുവൻ തുകയും മുംബൈയിൽ താമസിക്കാൻ ചെലവായ പണവും എയർ ഇന്ത്യ നൽകുമെന്നാണ് സൂചന.
നേരത്തെ സാൻഫ്രാൻസിസ്കോയിലേക്കുള്ള രണ്ടു വിമാനങ്ങൾ 24 മണിക്കൂർ വൈകിയതിൽ എയർ ഇന്ത്യക്ക് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിന്റെ (ഡി.ജി.സി.എ) കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. മേയ് 30ന് ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എ.ഐ 183 വിമാനവും മേയ് 24ന് മുംബൈയിൽനിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എ.ഐ 179 വിമാനവുമാണ് വൈകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

