മുംൈബ: ഗോവയിൽ നിന്ന് 143 യാത്രക്കാരുമായി പുറപ്പെട്ട എയർ ഇന്ത്യ വിമാനം മുംബൈയിൽ അടിയന്തിരമായി ഇറക്കി. ൈഹഡ്രോളിക് സംവിധാനത്തിന് തകരാറ് സംഭവിച്ചത് കാരണമാണ് വിമാനം ഇറക്കിയത്. എയർ ഇന്ത്യ എ.ഐ-662 എന്ന വിമാനത്തിന് തകരാറ് സംഭവിച്ചത്.
ഇതുമൂലം പ്രധാന റൺവേയിലൂടെയുള്ള വിമാന ഗതാഗതം താൽകാലികമായി നിർത്തിവെച്ചു. പകരം രണ്ടാമത്തെ റൺവേയിലൂടെ ആണ് വിമാനങ്ങൾ ഉയരുകയും ഇറങ്ങുകയും ചെയ്തത്.
രാജ്യത്തെ തിരക്കുള്ള രണ്ടാമത്തെ വിമാനത്താവളമാണ് മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽ പ്രതിദിനം 980 വിമാനങ്ങളാണ് ഇറങ്ങുകയും ഉയരുകയും ചെയ്യുന്നത്.