എയർ ഇന്ത്യ വിമാനം പറന്നുയരുന്നതിനിടെ മതിലിൽ ഇടിച്ചു
text_fieldsചെന്നൈ: തമിഴ്നാട്ടിലെ തൃശിനാപ്പള്ളി വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന എയർഇന്ത്യ എക്സ്പ്രസ് വിമാനം മതിലിൽ ഇടിച്ചു. തൃശിനാപ്പള്ളിയിൽ നിന്നും ദുബൈയിലേക്കുള്ള വിമാനമാണ് പറന്നുയരുന്നതിനിടെ വിമാനത്താവളത്തിെൻറ ചുറ്റുമതിലിൽ ഇടിച്ചത്. 136 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
ഇടിയുടെ ആഘാതത്തിൽ വിമാനത്തിെൻറ താഴ്ഭാഗത്തിന് കേടുപാടുണ്ടായി. എന്നാൽ ഇത് സർവീസ് നടത്തുന്നതിന് തടസമാകില്ലെന്ന കണ്ടെത്തലിനെ തുടർന്ന് വിമാനം കൂടുതൽ പരിശോധനക്കായി മുംബൈ വിമാനത്താവളത്തിലേക്ക് തിരിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും മുംബൈയിൽ നിന്നും എയർ ഇന്ത്യയുടെ മറ്റൊരു വിമാനത്തിൽ ഇവരെ ദുബൈയിലെത്തിക്കുമെന്നും എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു.
സംഭവത്തിൽ ഡയറക്ടർ ജനറൽ ഒാഫ് സിവിൽ ഏവിഷേൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണം കഴിയുന്നതുവരെ ജോലിയിൽ നിന്ന് പൈലറ്റിനെയും കോ പൈലറ്റിനെയും മാറ്റി നിർത്തുമെന്നും ഡി.ജി.സി.എ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
