യോഗ്യതാ സർട്ടിഫിക്കറ്റില്ലാതെ എയർ ഇന്ത്യ വിമാനം പറത്തി; അന്വേഷണം പ്രഖ്യാപിച്ച് ഡി.ജി.സി.എ
text_fieldsന്യൂഡൽഹി: മതിയായ യോഗ്യതാ സർട്ടിഫിക്കറ്റില്ലാതെ എയർ ഇന്ത്യ എ320 നിയോ വിമാനം എട്ട് റൂട്ടുകളിൽ സർവിസ് നടത്തിയതിനെക്കുറിച്ച് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം ആരംഭിച്ചു. ബന്ധപ്പെട്ട ജീവനക്കാരെ അന്വേഷണം തീരുന്നതുവരെ മാറ്റി നിർത്താനും തീരുമാനിച്ചു. ഡി.ജി.സി.എയുടെ നിർദേശപ്രകാരം സമാന സംഭവം ആവർത്തിക്കാതിരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് എയർ ഇന്ത്യയും ആഭ്യന്തര അന്വേഷണം ആരംഭിച്ചു.
കാലാവധി കഴിഞ്ഞ വ്യോമയോഗ്യത അവലോകന സർട്ടിഫിക്കറ്റ് (എ.ആർ.സി) ഉപയോഗിച്ച് എട്ട് റൂട്ടുകളിൽ സർവിസ് നടത്തിയ കാര്യം നവംബർ 26നാണ് എയർ ഇന്ത്യ ഡി.ജി.സി.എയെ അറിയിച്ചത്. ഓരോ വർഷവും വിമാനം പരിശോധിച്ച് നൽകുന്നതാണ് എ.ആർ.സി.
വിവാദത്തിന് പിന്നാലെ, വിമാന അറ്റകുറ്റപ്പണിയുടെ ചുമതലയുള്ള എൻജിനീയറെ എയർ ഇന്ത്യ പിരിച്ചുവിട്ടു.
യോഗ്യതാ സർട്ടിഫിക്കറ്റില്ലാതെ വിമാനം പറത്തിയ പൈലറ്റുമാർക്കെതിരെ നടപടി പരിശോധിക്കുന്നതിന് സമിതി രൂപവത്കരിക്കുകയും ചെയ്തു. നേരത്തെ വിസ്താരയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന നാല് വർഷം പഴക്കമുള്ള എ320 നിയോ വിമാനമാണ് യോഗ്യതാ സർട്ടിഫിക്കറ്റില്ലാതെ പറത്തിയത്. ദീർഘനാൾ ഉപയോഗിക്കാതെ കിടന്ന വിമാനത്തിെന്റ സർട്ടിഫിക്കറ്റ് കാലാവധി കഴിയുകയും ചെയ്തിരുന്നു. ഇത് അവഗണിച്ച് നവംബർ 24 മുതൽ വിമാനം സർവിസ് നടത്തിയെന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

