Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മെയ് മധ്യത്തോടെ എയർഇന്ത്യ ഭാഗികമായി സർവീസ് പുനരാരംഭിക്കും
text_fieldsbookmark_border
ന്യൂഡൽഹി: മെയ് മധ്യത്തോടെ സർവീസ് ഭാഗികമായി പുനരാരംഭിക്കാനൊരുങ്ങി എയർ ഇന്ത്യ. ലോക്ഡൗണിനു ശേഷം സർവീസുകൾ പുനരാരംഭിക്കേണ്ടതു സംബന്ധിച്ച് എയർഇന്ത്യ ൈപലറ്റുമാരോടും മറ്റ് ജീവനക്കാരോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
ആഭ്യന്തര-അന്താരാഷ്ട്ര സർവീസുകൾ പുനഃസ്ഥാപിക്കാൻ ആവശ്യമായ ജീവനക്കാരുടെ ലഭ്യതയും സ്വീകരിക്കേണ്ട സുരക്ഷ നടപടികളെ കുറിച്ചുമാണ് എയർഇന്ത്യ അധികൃതർ വിശദീകരണം തേടിയത്.
അടുത്തിടെ വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ കേന്ദ്ര സർക്കാർ എയർ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. മാർച്ച് 25 മുതലാണ് എയർഇന്ത്യ സർവീസുകൾ പൂർണമായി നിർത്തിവെച്ചത്. ഇത് മെയ് മൂന്നുവരെ തുടരാനാണ് തീരുമാനം.
Next Story
