എയർ ഇന്ത്യ വീൽചെയർ നിഷേധിച്ചു, 82കാരി വീണ് ആശുപത്രിയിലായി
text_fieldsന്യൂ ഡൽഹി: ഡൽഹി വിമാനത്താവളത്തിൽ വീൽച്ചെയർ നിഷേധിച്ചതിനെത്തുടർന്ന് 82കാരി വീണ് ആശുപത്രിയിലായി. വീൽച്ചെയർ മുൻകൂട്ടി ബുക്ക് ചെയ്തിരുന്നെങ്കിലും എയർ ഇന്ത്യ അത് നൽകിയിരുന്നില്ല. ഇതിനെത്തുടർന്ന് വയോധിക വീഴുകയും ഐ.സി.യു.വിലാവുകയും ചെയ്തു. വീൽച്ചെയറിനായി ഏറെ സമയം കാത്തു നിന്നെങ്കിലും ലഭിക്കാത്തതിനെ തുടർന്ന് നടക്കുകയായിരുന്നു. കാലുകൾ വഴങ്ങാതെ എയർലൈനിന്റെ ഒരു കൗണ്ടറിന് സമീപം വീണു.
പ്രഥമശുശ്രൂഷ പോലും നൽകിയില്ലെന്നും കുടുംബം പറഞ്ഞു. ചുണ്ടിനും തലയ്ക്കും പരിക്കേറ്റ വയോധിക നിലവിൽ ഐ.സി.യു.വിലാണ്. മുത്തശ്ശി രണ്ട് ദിവസമായി ഐസിയുവിലാണ്, ശരീരത്തിന്റെ ഇടതുവശം ശക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും പേരക്കുട്ടി എക്സിലൂടെ പറഞ്ഞു. വാർത്ത വിവാദമായതിനെ തുടർന്ന് എയർ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് തന്നെ ഇവർക്ക് സുഖം പ്രാപിക്കാനും കഴിയട്ടെ എന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

