Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രവാസികളുടെ...

പ്രവാസികളുടെ മൃതദേഹനിരക്ക്​ ഏകീകരണം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന്​ എയർ ഇന്ത്യ

text_fields
bookmark_border
പ്രവാസികളുടെ മൃതദേഹനിരക്ക്​ ഏകീകരണം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന്​ എയർ ഇന്ത്യ
cancel

ന്യൂ​ഡ​ൽ​ഹി: ആ​റ്​ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളു​ടെ​ മൃ​ത​ദേ​ഹം കൊ​ണ്ടു​വ​ര ാ​നു​ള്ള നി​ര​ക്ക്​ ഏ​കീ​ക​രി​ച്ച​തിനുപിന്നാലെ, ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളു​ടെ വ​ലി​യ സാ​ന്നി​ധ്യ​മു​ള്ള മ​റ ്റു​ രാ​ജ്യ​ങ്ങ​ൾ​ക്കാ​യും സ​മാ​ന നി​ര​ക്കു​ക​ൾ പ്ര​ഖ്യാ​പി​ക്കുമെന്ന്​ എ​യ​ർ ഇ​ന്ത്യ വ്യക്തമാക്കി. ഗ​ൾ​ഫി ൽ നിന്ന്​​ മൃതദേഹങ്ങൾ തൂക്കിനോക്കി വിമാനടിക്കറ്റ്​ നി​ര​ക്ക്​ നിശ്​ചയിച്ചയിക്കുന്ന രീതി, ഇൗയിടെ വൻ പ്രതിഷേധത്തെതുടർന്നാണ്​ മാറ്റിയിരുന്നു​.

പുതിയ ഏകീകരിച്ച നിരക്ക്​​ മുൻ നി​ര​ക്കി​നേ​ക്കാ​ൾ 40 ശ​ത​മാ​നം കു​റ​വാ​യി​രി​ക്കു​മെ​ന്ന്​ എയർ ഇന്ത്യ വക്​താവ്​ പ​റ​ഞ്ഞു. വി​ദേ​ശ​കാ​ര്യ, വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ങ്ങ​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​ക്കു ശേ​ഷ​മാ​ണ്​ തീ​രു​മാ​നം. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ മൃ​ത​ദേ​ഹം കൊ​ണ്ടു​വ​രാ​നു​ള്ള പു​തി​യ നി​ര​ക്ക്​ ഇ​ങ്ങ​നെ​യാ​യി​രി​ക്കും (ഇ​ന്ത്യ​ൻ തു​ക ബ്രാ​ക്ക​റ്റി​ൽ): യു.​എ.​ഇ -1500 ദി​ർ​ഹം (29,000 രൂ​പ), സൗ​ദി -2200 റി​യാ​ൽ (41,800), ഖ​ത്ത​ർ -2200 റി​യാ​ൽ (43,000), ബ​ഹ്​​റൈ​ൻ -225 ദീ​നാ​ർ (42,500), ഒ​മാ​ൻ -160 റി​യാ​ൽ (29,500), കു​വൈ​ത്ത് ​-175 ദീ​നാ​ർ (40,900).

2017ലെ ​ക​ണ​ക്ക​നു​സ​രി​ച്ച്​ ലോ​ക​ത്തി​ൽ ഏ​റ്റ​വും വ​ലി​യ പ്ര​വാ​സി സ​മൂ​ഹം ഇ​ന്ത്യ​ക്കാ​രാ​ണ്. 1.7 കോ​ടി ഇ​ന്ത്യ​ക്കാ​രാ​ണ്​ പ്ര​വാ​സി​ക​ളാ​യി വി​വി​ധ നാ​ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​ത്. ഗ​ൾ​ഫി​ൽ മാ​ത്രം 50 ല​ക്ഷ​ത്തോ​ളം ഇ​ന്ത്യ​ക്കാ​രു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air indiagulf countriesmalayalam news
News Summary - Air India To Charge 40% Less For Bringing Back Bodies From Gulf Countries- india news
Next Story