Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ധാക്കയിൽ കുടുങ്ങിയ 129 ഇന്ത്യക്കാരെ ഡൽഹിയിൽ തിരിച്ചെത്തിച്ചു

text_fields
bookmark_border
ധാക്കയിൽ കുടുങ്ങിയ 129 ഇന്ത്യക്കാരെ ഡൽഹിയിൽ തിരിച്ചെത്തിച്ചു
cancel

ന്യൂഡൽഹി: കോവിഡ്​ വ്യാപനത്തി​​െൻറ പശ്ചാത്തലത്തിൽ ബംഗ്ലാദേശില്‍ കുടുങ്ങിയ 129 ​േപരെ എയർ ഇന്ത്യ വിമാനത്തിൽ ഡൽഹിയിലെത്തിച്ചു. ശനിയാഴ്ച മൂന്നു മണിയോടെയാണ്​ ധാക്കയിൽ നിന്ന് വിദ്യാർഥികൾ ഉൾപ്പെടെ 129 പേരുമായി വിമാനം ഡൽഹിയിൽ ഇറങ്ങിയത്​.

കുടുങ്ങിപ്പോയ ഇന്ത്യക്കാരെ വിദേശത്തുനിന്ന് തിരിച്ചെത്തിക്കുന്ന വന്ദേ ഭാരത് മിഷൻെറ ഭാഗമായി ധാക്കയിൽ നിന്നുള്ള രണ്ടാമത്തെ സർവീസാണിത്​. വെള്ളിയാഴ്​ച ധാക്കയിൽ നിന്നും 167 വിദ്യാർഥികളെ എയര്‍ ഇന്ത്യ വിമാനത്തില്‍ തിരികെ എത്തിച്ചിരുന്നു. 

കുവൈത്തിൽ നിന്നും ഹൈദരാബാദിലേക്കുള്ള എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനം രാത്രി 9.00 ന് എത്തുമെന്ന്  അധികൃതർ അറിയിച്ചു.  ഇന്ന്​ രാവിലെ ദുബൈയിൽ നിന്ന്​ 356 യാത്രക്കാരുമായി രണ്ട്​ വിമാനങ്ങൾ ചെന്നൈ വിമാനത്താവളത്തിൽ  ഇറങ്ങിയിരുന്നു. 

മേയ്​ 7 മുതല്‍ 13 വരെയുള്ള ദിവസങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാനായി 64 വിമാനങ്ങളാണ് തയാറാക്കിയിട്ടുള്ളത്. 13 വിദേശ രാജ്യങ്ങളിൽ നിന്നായി 14,800 ഇന്ത്യക്കാരെയാണ് തിരികെ എത്തിക്കുക.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Air India brings back 129 evacuees from Dhaka to Delhi - India news
Next Story