ഒക്ടോബർ 26 മുതൽ 174 പ്രതിവാര വിമാന സർവീസുകൾ കൂടി ആരംഭിക്കാൻ എയർ ഇന്ത്യ
text_fieldsന്യൂഡൽഹി: ആഭ്യന്തര, ഹ്രസ്വ-ദൂര അന്താരാഷ്ട്ര സർവീസുകൾ വർധിപ്പിക്കാൻ എയർ ഇന്ത്യ. 174 പ്രതിവാര വിമാന സർവീസുകൾ ആണ് നോർത്തേൺ വിന്‍റർ ഷെഡ്യൂളിൽ ഒക്ടോബർ 26 മുതൽ ഉൾപ്പെടുത്തുന്നത്.
വർധിച്ചുവരുന്ന യാത്രാ ആവശ്യകതകത നിറവേറ്റുന്നതിനായി രണ്ട് തെക്കുകുഴക്കൻ ഏഷ്യൻ റൂട്ടുകളിലെ സർവീസുകൾ വർധിപ്പിക്കുമെന്നും എയർ ഇന്ത്യ കൂട്ടിച്ചേർത്തു. നവംബർ 15 മുതൽ ഡൽഹി- ക്വാലാംപൂർ സർവീസുകളുടെ എണ്ണം ആഴ്ചയിൽ ഏഴ് എന്നതിൽ നിന്ന് 10 ആക്കി ഉയർത്തുമെന്നും എയർ ഇന്ത്യ അറിയിച്ചു. ഡിസംബർ 1 മുതൽ ഡൽഹിക്കും ഡെൻപസാരിനും (ബാലി) ഇടയിലുള്ള വിമാനങ്ങളുടെ എണ്ണം ആഴ്ചയിൽ ഏഴിൽ നിന്ന് 10 ആയി ഉയരും.
കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് ഡൽഹി-ലണ്ടൻ സർവീസുകൾ വർധിപ്പിക്കുന്ന വാർത്ത എയർ ഇന്ത്യ പുറത്തുവിട്ടത്. ഇന്ത്യയിലെ പ്രധാന നഗരങ്ങൾക്കിടയിലും രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലേക്കുള്ള സീസൺ ആവശ്യകത കണക്കിലെടുത്തും നിരവധി പുതിയ സർവീസുകളും നിലവിലുള്ള റൂട്ടുകളിലെ സർവീസുകളുടെ എണ്ണത്തിൽ വർധനവും ഉണ്ട്. ഡൽഹി-ജയ്പൂർ (പുതിയ റൂട്ട്): പ്രതിദിനം 3 സർവീസുകൾ, ഡൽഹി-ജയ്സാൽമീർ (പുതിയ റൂട്ട്): പ്രതിദിനം 2 സർവീസുകൾ എന്നിവയെല്ലാം ആഭ്യന്തര റൂട്ടുകളിൽ ഉൾപ്പെടുന്നു.
പുതിയ വിമാന സർവീസുകൾ എയർലൈനിന്റെ സിംഗിൾ-ഐൽ എയർബസ് എ320 ഫാമിലി വിമാനങ്ങൾ ഉപയോഗിച്ചാണ് പ്രവർത്തിപ്പിക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

