Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ പോർ വിമാനം അതിര്‍ത്തിക്കടുത്ത് തകര്‍ന്ന് വീണു

text_fields
bookmark_border
ഇന്ത്യൻ പോർ വിമാനം അതിര്‍ത്തിക്കടുത്ത് തകര്‍ന്ന് വീണു
cancel

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ ജാഗ്വാര്‍ വിമാനം രാജസ്ഥാനിലെ പൊക്രാനില്‍ തകര്‍ന്ന് വീണു. പതി പരിശീലന പറക്കലിനിടയാണ് അപകടം. പൈലറ്റ് രക്ഷപെട്ടു. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പതിവായുള്ള പരിശീലനത്തിനിടെ ഇന്ത്യ – പാക്ക് അതിർത്തിക്കു സമീപമാണ് വിമാനം തകർന്നുവീണതെന്ന് പ്രതിരോധ വക്താവ് ലഫ്റ്റനന്റ് കേണൽ മനീഷ് ഓജ പറഞ്ഞു.

കഴിഞ്ഞമാസം പരിശീലന പറക്കലിനിടെ വ്യോമസേനയുടെ മിഗ്–21 വിമാനവും തകർന്നുവീണിരുന്നു. രാജസ്ഥാനിലെ ബാർമറിനു സമീപമായിരുന്നു അപകടം.

ബ്രിട്ടനും ഫ്രഞ്ചും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത യുദ്ധവിമാനമാണ് ജാഗ്വര്‍. ലേസര്‍ ബോംബുകള്‍, ന്യൂക്ലിയര്‍ ക്രൂയിസ് മിസൈല്‍ എന്നിവ വഹിക്കാന്‍ കഴിയുന്ന വിമാനത്തിന്റെ 145 യൂണിറ്റുകള്‍ ഇന്ത്യന്‍ വ്യോമസേനയ്ക്കുണ്ട്. 1987-ൽ ഇന്ത്യ, ശ്രീലങ്കയിലേക്ക് അയച്ച സമാധാന സേനയുടെ ഭാഗമായിരുന്നു ജാഗ്വര്‍ ജെറ്റുകള്‍. 1999 ലെ കാര്‍ഗില്‍ യുദ്ധത്തിനും ഇന്ത്യന്‍ വ്യോമസേനയുടെ ഈ യുദ്ധവിമാനം നിര്‍ണായക പങ്ക് വഹിച്ചു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Air Force's Jaguar Trainer Aircraft Crashes In Pokhran
Next Story