ന്യൂഡൽഹി: പാകിസ്താൻ ഏജൻറുമാർക്ക് രഹസ്യവിവരം കൈമാറിയെന്ന കേസിൽ വ്യോമസേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഗ്രൂപ് ക്യാപ്റ്റൻ അരുൺ മർവഹ (51) ആണ് പാക് ഇൻറലിജൻസ് ഏജൻസിയായ െഎ.എസ്.െഎക്ക് രഹസ്യവിവരം ചോർത്തിനൽകിയതിന് പിടിയിലായത്.
സമൂഹമാധ്യമങ്ങൾ വഴി സ്ത്രീകളുടെ പേരിൽ ബന്ധപ്പെട്ട രണ്ട് പാക് ഏജൻറുമാർക്കാണ് മർവഹ രേഖകൾ കൈമാറിയത്. മാസങ്ങൾക്കുമുമ്പ് ഫേസ്ബുക്ക് വഴിയാണ് പാക് ഏജൻറുമാർ സ്ത്രീകളെന്ന വ്യാജേന മർവഹയുമായി അടുപ്പം സ്ഥാപിച്ചത്. പിന്നീട് വാട്സ്ആപ്പിലും ബന്ധം തുടർന്ന ഇവർ രഹസ്യരേഖകൾ ആവശ്യപ്പെടുകയായിരുന്നു. അശ്ലീല ചിത്രങ്ങൾക്കു പകരം മർവഹ രേഖകൾ വാട്സ്ആപ് വഴി കൈമാറുകയും ചെയ്തു. സൈബർ യുദ്ധം, ബഹിരാകാശം, പ്രത്യേക ഒാപറേഷനുകൾ എന്നിവ സംബന്ധിച്ചുള്ള രേഖകളാണ് കൈമാറിയതെന്നാണ് വിവരം.
വ്യോമസേന ആസ്ഥാനത്ത് എലീറ്റ് ഗാർഡ് കമാൻഡോകളെ പരിശീലിപ്പിക്കുകയും പാരാജംപിങ് ഇൻസ്ട്രക്ടറായി പ്രവർത്തിക്കുകയും ചെയ്തിരുന്ന മർവഹ അവിടെ ഉപയോഗിക്കാൻ അനുവാദമില്ലാത്ത വില കൂടിയ ഫോൺ കൈവശം വെക്കുന്നതായി അറിഞ്ഞതോടെയാണ് കൗണ്ടർ ഇൻറലിജൻസ് വിങ് സംശയിച്ചുതുടങ്ങിയത്. അന്വേഷണത്തിൽ ഇയാൾ പാക് ഏജൻറുമാർക്ക് രഹസ്യവിവരങ്ങൾ കൈമാറുന്നതായി കണ്ടെത്തുകയായിരുന്നു.
14 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഒൗദ്യോഗിക രഹസ്യനിയമം അനുസരിച്ചാണ് മർവഹക്കെതിരെ കേസ്. 10 ദിവസം മുമ്പ് കൗണ്ടർ ഇൻറലിജൻസ് വിങ്ങിെൻറ കസ്റ്റഡിയിലായ മർവഹയെ കഴിഞ്ഞദിവസം അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയിൽ ഹാജരാക്കി. കോടതി അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2018 12:34 AM GMT Updated On
date_range 2018-08-10T10:09:59+05:30ചാരവൃത്തി; വ്യോമസേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ
text_fieldsNext Story