രാജസ്ഥാനിൽ വ്യോമസേനാ യുദ്ധവിമാനം തകർന്നുവീണ് പൈലറ്റ് മരിച്ചു
text_fieldsജയ്പൂർ: രാജസ്ഥാനിലെ ചുരുവിൽ വ്യോമ സേനയുടെ ജാഗ്വർ യുദ്ധവിമാനം തകർന്നുവീണ് പൈലറ്റ് മരിച്ചു. സംഭവത്തിൽ വ്യോമ സേന ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതിനാൽ തന്നെ പരിശീലന പറക്കലായിരുന്നോ അതോ മറ്റെന്തെങ്കിലും ദൗത്യമായിരുന്നോ എന്നത് സംബന്ധിച്ചും വ്യക്തതയില്ല.
രത്നഗഢ് ജില്ലയിലെ ഭാനുദ ഗ്രാമത്തിലാണ് വിമാനം തകർന്നുവീണത്. ആകാശത്തുനിന്ന് തീ ഗോളമായി പതിക്കുകയായിരുന്നെന്ന് ഗ്രാമീണർ പറയുന്നു. വയലിന്‍റെ വലിയ ഒരു ഭാഗം തന്നെ കത്തിയമർന്നിട്ടുണ്ട്. അപകടസ്ഥലത്ത് മൃതദേഹാവശിഷ്ടങ്ങൾ ചിതറിക്കിടക്കുകയാണെന്നാണ് റിപ്പോർട്ട്.
ജോധ്പൂരിലെ ബികാനീറിലുമടക്കം രാജസ്ഥാനിൽ വ്യോമസേനക്ക് നിരവധി താവളങ്ങളുണ്ട്. ഈ വർഷം ജാഗ്വർ വിമാനം അപകടത്തിൽപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്. ഏപ്രിലിൽ ഗുജറാത്തിലെ ജാംനഗറിൽ ജാഗ്വർ വിമാനം തകർന്നുവീണിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

