കാണാതായ വിമാനത്തെ കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം പ്രഖ്യാപിച്ച് വ്യോമസേന
text_fieldsന്യൂഡൽഹി: കാണാതായ അേൻറാനോവ് എ.എൻ 32 വിമാനത്തെ കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാ പിച്ച് വ്യേമസേന. അരുണാചൽപ്രദേശിലേക്കുള്ള യാത്രക്കിടെയാണ് വിമാനം കാണാതായത്. 13 യാത്രക്കാരാണ് വിമാനത്തിൽ ഉ ണ്ടായിരുന്നത്.
വിമാനം കാണാതായതിനെ തുടർന്ന് സർവ്വ സന്നാഹങ്ങളും ഉപയോഗിച്ച് വ്യോമസേന തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ആറ് ദിവസമായിട്ടും വിമാനത്തെ കുറിച്ച് വിവരങ്ങളൊന്നും ലഭിക്കാത്തത് വ്യോമസേനയെ കുഴക്കിയിരുന്നു.
ഡിഫൻസ് പി.ആർ.ഒ വിങ് കമാൻഡർ രത്നാഗർ സിങ് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. കാണാതായ വിമാനത്തെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ 0378-3222164, 9436499477, 9402077267, 9402132477 ഈ നമ്പറുകളിൽ ബന്ധപ്പെടണമെന്നായിരുന്നു വ്യോമസേന അറിയിക്കുന്നത്.
