Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോയമ്പത്തൂർ വിമാനത്താവളത്തിൽ പക്ഷിയിടിച്ച് എയർ അറേബ്യ വിമാനം നിലത്തിറക്കി
text_fieldsbookmark_border
കോയമ്പത്തൂർ: കോയമ്പത്തൂർ വിമാനത്താവളത്തിൽ പക്ഷികളിടിച്ചതിനെ തുടർന്ന് ഷാർജയിലേക്കുള്ള എയർഅറേബ്യ വിമാനം നിലത്തിറക്കി. തുടർന്ന് വിമാനത്തിലുണ്ടായിരുന്ന 164 യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി.
തിങ്കളാഴ്ച രാവിലെ വിമാനം പറന്നുയരുന്നതിനിടെയാണ് രണ്ട് കഴുകൻമാർ ഇടതുവശത്തെ എൻജിനിൽ ഇടിച്ചത്. ഇതിൽ ഒരു കഴുകൻ എൻജിൻ ബ്ലേഡിൽ തട്ടി ചത്തു. ഇതോടെ ട്രിപ്പ് റദ്ദാക്കുകയായിരുന്നു.
ഏഴ് വർഷത്തിനിടെ ആദ്യമായാണ് പക്ഷി ഇടിച്ചതിനെ തുടർന്ന് വിമാനം നിലത്തിറക്കുന്നതെന്ന് എയർപോർട്ട് ഡയറക്ടർ എസ്.സെന്തിൽ വളവൻ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Next Story

