ജാർഖണ്ഡിൽ എയർ ആംബുലൻസ് തകർന്നു വീണു; ഒരാൾ മരിച്ചതായി റിപ്പോർട്ട്
text_fieldsറാഞ്ചി: ജാർഖണ്ഡിലെ ചത്ര ജില്ലയിൽ എയർ ആംബുലൻസ് തകർന്നു വീണു. റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് രോഗിയുമായി പോയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാർ, ഒരു രോഗി, രണ്ട് സഹായികൾ, ഒരു ഡോക്ടർ, ഒരു പാരാമെഡിക് സ്റ്റാഫ് എന്നിവരടക്കം ഏഴുപേരുടെ വിവരങ്ങളാണ് നിലവിൽ പുറത്തുവന്നിട്ടുള്ളത്.
റെഡ്ബേർഡ് എയർവേയ്‌സ് (Redbird Airways Pvt Ltd) പ്രവർത്തിപ്പിക്കുന്ന ബീച്ച്ക്രാഫ്റ്റ് C90 (Beechcraft C90) വിമാനമാണ് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച രാത്രി 7.11-ഓടെ റാഞ്ചി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനം, 23 മിനിറ്റുകൾക്ക് ശേഷം കൊൽക്കത്ത എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു.
വാരണാസിയിൽ നിന്ന് ഏകദേശം 100 നോട്ടിക്കൽ മൈൽ തെക്ക്-കിഴക്ക് മാറിയാണ് വിമാനം അവസാനമായി റഡാറിൽ തെളിഞ്ഞതെന്ന് ഡി.ജി.സി.എ (DGCA) അറിയിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള തിരച്ചിൽ സംഘം അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) സംഘം സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

