പുതുച്ചേരിയിൽ ഭരണ കക്ഷിക്ക് മുന്നേറ്റം
text_fieldsചെന്നൈ: വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പുതുച്ചേരിയിൽ 16 സീറ്റുകളുമായി എന്‍ആർസി മുന്നിൽ. നാലു സീറ്റുകളുമായി കോൺഗ്രസും ടിവികെയും പിറകിലാണ്. 30 മണ്ഡലങ്ങളിലെ വോട്ടെണ്ണലാണ് നടക്കുന്നത്. ഇത്തവണ എന്‍ഡിഎ വമ്പന്‍ വിജയം നേടുമെന്നും 20 സീറ്റ് നേടി സർക്കാർ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി എന്‍. രംഗസ്വാമി കഴിഞ്ഞ ദിവസം പ്രവചിച്ചിരുന്നു.
പുതുച്ചേരി, കാരൈക്കൽ, മാഹി, യാനം എന്നിങ്ങനെ നാലിടങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. തുടർച്ചയായി രണ്ടാം തവണയും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചിരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ പോളിങാണ് ഇത്തവണ പുതുച്ചേരിയിൽ രേഖപ്പെടുത്തിയത്. 89.20 ശതമാനമാണിത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 83.4 ശതമാനമായിരുന്നു. മൊത്തം 9.5 ലക്ഷം വോട്ടർമാരാണ് പുതുച്ചേരിയിൽ നിന്നുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

