രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായത് രണ്ട് കാരണങ്ങളാലെന്ന് എയിംസ് ഡയറക്ടർ
text_fieldsന്യൂഡൽഹി: രാജ്യത്ത് കോവിഡ് അതിവേഗം പടർന്ന് പിടിക്കുകയാണ്. ഒന്നാമത്തതുമായി താരതമ്യം ചെയ്യുേമ്പാൾ രണ്ടാംതരംഗം കുറച്ചു കൂടി തീവ്രമാണ്. ഇതിനിടെ രാജ്യത്ത് കോവിഡിന്‍റെ രണ്ടാം തരംഗത്തിന് രണ്ട് കാരണങ്ങളാണിടയാക്കിയതെന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ.
ജനങ്ങൾ കോവിഡ് പ്രോട്ടോകോൾ മറന്നതും ജനിതകമാറ്റം സംഭവിച്ച വൈറസുമാണ് കോവിഡ് വ്യാപനത്തിനടയാക്കിയതെന്നാണ് രൺദീപ് ഗുലേറിയ പറയുന്നത്. ജനുവരി-ഫെബ്രുവരി മാസങ്ങളിൽ ജനങ്ങൾ കോവിഡ് പ്രോട്ടോകോൾ പൂർണമായും മറന്നു. വാക്സിൻ എത്തിയതും രോഗികളുടെ എണ്ണം കുറഞ്ഞതുമായിരുന്നു ഇതിന് കാരണം. ഇത് രോഗ വ്യാപനത്തിനിടയാക്കിയിട്ടുണ്ട്. ഇതിനൊപ്പം വൈറസിന് സംഭവിച്ച ജനിതകമാറ്റവും സ്ഥിതി രൂക്ഷമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ പരിപാടികൾക്കും മതചടങ്ങുകൾക്കും വേണ്ടിയുള്ള ആൾക്കൂട്ടങ്ങളിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഇത്തരം ആൾക്കൂട്ടങ്ങൾ പരമാവധി ഒഴിവാക്കണമെന്ന് ഗുലേറിയ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

