Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.​ജെ.​പി​യു​ടെ 'ബി...

ബി.​ജെ.​പി​യു​ടെ 'ബി ​ടീം' അ​ല്ല; ശിവസേന സഖ്യത്തിൽ ചേരാൻ​ തയാറെന്ന്​ മജ്​ലിസ്​ എം.പി

text_fields
bookmark_border
ബി.​ജെ.​പി​യു​ടെ ബി ​ടീം അ​ല്ല; ശിവസേന സഖ്യത്തിൽ ചേരാൻ​ തയാറെന്ന്​ മജ്​ലിസ്​ എം.പി
cancel

മും​ബൈ: ഓ​ൾ ഇ​ന്ത്യ മ​ജ്​​ലി​സെ ഇ​ത്തി​ഹാ​ദു​ൽ മു​സ്​​ലി​മീ​ൻ (മ​ജ്​​ലി​സ്) ബി.​ജെ.​പി​യു​ടെ 'ബി ​ടീം' അ​ല്ലെ​ന്നു​ തെ​ളി​യി​ക്കാ​ൻ എ​ൻ.​സി.​പി​യും കോ​ൺ​ഗ്ര​സു​മാ​യി സ​ഖ്യ​ത്തി​ന്​ ത​യാ​റാ​ണെ​ന്ന്​ മ​ഹാ​രാ​ഷ്ട്ര​യി​ൽ​നി​ന്നു​ള്ള പാ​ർ​ട്ടി എം.​പി ഇം​തി​യാ​സ്​ ജ​ലീ​ൽ. സ​ഖ്യ​ത്തി​ലാ​യാ​ൽ മു​ച്ച​ക്ര ശി​വ​സേ​ന സ​ഖ്യ സ​ർ​ക്കാ​റി​ന്​ നാ​ലു ച​ക്ര​മു​ള്ള കാ​റാ​യി ബി.​ജെ.​പി​ക്കെ​തി​രെ ശ​ക്​​തി​യാ​ർ​ജി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ഖ്യ​ധാ​രാ പാ​ർ​ട്ടി​ക​ൾ​ക്ക്​ അ​സ​ദു​ദ്ദീ​ൻ ഉ​വൈ​സി​യെ​യും മ​ജ്​​ലി​സി​നെ​യും വേ​ണ്ട, മു​സ്​ലിം വോ​ട്ട്​ മാ​ത്രം മ​തി​യെ​ന്ന്​ അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. സ​ഖ്യ​ത്തി​ന്​ ത​യാ​റാ​ണെ​ന്ന് മ​ഹാ​രാ​ഷ്​​ട്ര ആ​രോ​ഗ്യ​മ​ന്ത്രി​യും എ​ൻ.​സി.​പി നേ​താ​വു​മാ​യ രാ​ജേ​ഷ്​ തോ​പ്പെ​യെ​​ ഇം​തി​യാ​സ് അ​റി​യി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ബി.​ജെ.​പി ജ​യി​ക്കു​ന്ന​ത്​ മ​ജ്​​ലി​സ്​ കാ​ര​ണ​മാ​ണെ​ന്നാ​ണ്​ പ​തി​വ്​ ആ​രോ​പ​ണം. ഇ​ത്​ തെ​റ്റാ​ണെ​ന്ന്​ തെ​ളി​യി​ക്കാ​നാ​ണ്​ സ​ഖ്യ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​ത്. ബി.​ജെ.​പി രാ​ജ്യ​ത്തി​ന്​ താ​ങ്ങാ​വു​ന്ന​തി​ലേ​റെ പ​രി​ക്കേ​ൽ​പി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബി.​എ​സ്.​പി​യും സ​മാ​ജ്​ വാ​ദി പാ​ർ​ട്ടി​യു​മാ​യും സ​ഖ്യ​ത്തി​ന്​ ശ്ര​മി​ച്ചി​രു​ന്നു-​ ഇം​തി​യാ​സ്​ മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു. ഔ​റം​ഗാ​ബാ​ദി​ൽ​നി​ന്നു​ള്ള എം.​പി​യാ​ണ്​ മു​ൻ പ​ത്ര​പ്ര​വ​ർ​ത്ത​ക​നാ​യ ഇം​തി​യാ​സ്​ ജ​ലീ​ൽ.

എ​ന്നാ​ൽ, മ​ജ്​​ലി​സി​ന്റെ സ​ഖ്യ ക്ഷ​ണം ശി​വ​സേ​ന ത​ള്ളി. ഉ​മ്മ​യു​ടെ നി​ര്യാ​ണ​ത്തി​ൽ ദുഃ​ഖ​മ​റി​യി​ക്കാ​ൻ ചെ​ന്ന രാ​ജേ​ഷ്​ തോ​പ്പെ രാ​ഷ്ട്രീ​യ ച​ർ​ച്ച​ക്ക്​ നി​ൽ​ക്കി​ല്ലെ​ന്ന്​ എ​ൻ.​സി.​പി മ​ഹാ​രാ​ഷ്ട്ര അ​ധ്യ​ക്ഷ​നും മ​ന്ത്രി​യു​മാ​യ ജ​യ​ന്ത്​ പാ​ട്ടീ​ൽ പ​റ​ഞ്ഞു.

'ജ​നാ​ബ്​ ശി​വ​സേ​ന'​യെ​ന്ന്​ പ്ര​തി​പ​ക്ഷ നേ​താ​വ്​ ദേ​വേ​ന്ദ്ര ഫ​ഡ്​​നാ​വി​സ്​ ശി​വ​സേ​ന​യെ പ​രി​ഹ​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ShivsenaAIMIM
News Summary - AIMIM ready to ally with NCP and Congress; we are not 'B' team of BJP: Imtiaz Jaleel
Next Story