മജ്ലിസിനെ ചൊല്ലി പ്രകാശ് അംബേദ്കർ-കോൺഗ്രസ് സഖ്യചർച്ച വഴിമുട്ടി
text_fieldsമുംബൈ: അസദുദ്ദീൻ ഉവൈസിയുടെ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീനിൽ (മജ്ലിസ്) തട്ടി ദലിത് നേതാവ് പ്രകാശ് അംബേദ്കറുമായുള്ള കോൺഗ്രസിന്റെ സഖ്യചർച്ച വഴിമുട്ടി. മജ്ലിസിന് അടക്കം 12 സീറ്റുകളാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രകാശ് അംബേദ്കർ ആവശ്യപ്പെട്ടത്. എന്നാൽ, മജ്ലിസിനെ ഉൾക്കൊള്ളാൻ ആകില്ലെന്ന നിലപാടിലാണ് കോൺഗ്രസ്.
മജ്ലിസും പ്രകാശ് അംബേദ്കറുടെ ഭാരിപ ബഹുജൻ മഹാസംഘും ചേർന്ന് വഞ്ചിത് ബഹുജൻ അഗാഡി എന്ന പേരിൽ ദലിത്, മുസ്ലിം, പിന്നാക്ക സമുദായ സംഘടനകളുടെ സഖ്യം രൂപവത്കരിച്ചിരുന്നു. ഇൗ സഖ്യത്തെ കൈവിടാൻ തയാറല്ലെന്ന നിലപാടിലാണ് പ്രകാശ് അംബേദ്കർ. തെൻറ പാർട്ടിക്കും മജ്ലിസിനും പുറമെ മറ്റു നാലു സമുദായ സംഘടനകൾക്കും ഇൗ രണ്ട് സീറ്റുകൾ വീതമാണ് പ്രകാശ് ആവശ്യപ്പെട്ടത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
