Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭരണഘടനയുടെ ആമുഖം വായിച്ച് ഉവൈസിയുടെ പ്രതിഷേധം
text_fieldsbookmark_border
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിഷേധവുമായി ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലീമിൻ അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. ഹൈദരാബാദിലെ ദാറുസലാമിലാണ് ഉവൈസിയുടെ പ്രതിഷേധം.
പൗരത്വ രജിസ്റ്ററിനെതിരെയും പൗരത്വ നിയമത്തിനെതിരെയും പ്രതിഷേധിക്കുന്നവർ ത്രിവർണ്ണ പതാക വീടിന് മുന്നിൽ ഉയർത്തി പ്രതിഷേധിക്കണമെന്ന് ഉവൈസി ആവശ്യപ്പെട്ടു. ഇതിലൂടെ കരിനിയമമാണ് നടപ്പാക്കുന്നതെന്ന് ബി.ജെ.പിക്ക് സന്ദേശം നൽകാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദാറുസലാമിൽ നടന്ന ഉവൈസിയുടെ പ്രതിഷേധത്തിൽ ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. ജാമിഅ മിലിയ സർവകലാശാലയിൽ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച ലദീദയും അയിഷ റെന്നയും പരിപാടിയിൽ പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
