Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗാളിൽ ഉവൈസിക്ക്​...

ബംഗാളിൽ ഉവൈസിക്ക്​ ചെക്ക്​ വെച്ച്​ മമത; സുപ്രധാന നേതാവും അനുയായികളും തൃണമൂലിൽ

text_fields
bookmark_border
ബംഗാളിൽ ഉവൈസിക്ക്​ ചെക്ക്​ വെച്ച്​ മമത; സുപ്രധാന നേതാവും അനുയായികളും തൃണമൂലിൽ
cancel
camera_alt

എ.ഐ.എം.ഐ.എം ​നേതാവ്​ അൻവർ പാഷയും അനുയായികളും തൃണമൂൽ കോൺഗ്രസിൽ ചേരുന്നു 

കടപ്പാട്​: ട്വിറ്റർ

കൊൽക്കത്ത: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ മിന്നും വിജയം നേടിയതിന്​ പിന്നാലെ 2021ൽ ബംഗാളിൽ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിൽ പാർട്ടി സാന്നിധ്യമറിയിക്കുമെന്ന്​ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്​ലിമീൻ (എ.ഐ.എം.ഐ.എം) ​അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പാർട്ടിക്ക്​ കനത്ത തിരിച്ചടിയേകി സുപ്രധാന നേതാവായിരുന്ന അൻവർ പാഷയും അനുയായികളും തൃണമൂൽ കോൺഗ്രസിൽ ചേർന്നു.

ഉവൈസി മതേതര വോട്ടുകൾ ഭിന്നിപ്പിച്ച്​ ബി.ജെ.പിയെ സഹായിക്കുകയാണെന്നാരോപിച്ചാണ്​ അൻവർ പാഷയും പ്രവർത്തകരും പാർട്ടി വിട്ടത്​. തിങ്കളാഴ്​ച കൊൽക്കത്തയിലെ തൃണമൂൽ ഭവനിൽ ഭൃത്യ ബസു, മലയ്​ ഘതക്​ എന്നീ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം.

ഇതിന്​ പിന്നാലെ രാജ്യത്തെ ഏറ്റവും തികഞ്ഞ മതേതരവാദിയായ നേതാവ്​ മമത ബാനർജിയാണെന്ന്​ പാഷ അഭിപ്രായപ്പെട്ടു. പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെൻറില്‍ വലിച്ചുകീറിയതിൽ കാര്യമില്ലെന്നും മമത ബാനര്‍ജി ചെയ്തതുപോലെ തെരുവിലിറങ്ങേണ്ടതുണ്ടെന്നും ഒവൈസിയെ ലക്ഷ്യമിട്ട്​ കൊണ്ട്​ പാഷ പറഞ്ഞു.

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏ​ർപെട്ടിരുന്ന പാഷയെ പുറത്താക്കിയതാണെന്നും, ഏറെ നാളായി പ്രവർത്തനങ്ങളിൽ നിന്നും വിട്ട്​ നിൽക്കുന്ന അദ്ദേഹത്തി​െൻറ കൂടുമാറ്റം തങ്ങളെ ബാധിക്കില്ലെന്നും​ എ.ഐ.എം.ഐ.എം വക്​താവ്​ സയ്യിദ്​ അസീം വഖാർ പറഞ്ഞു.

ബിഹാർ തെരഞ്ഞെടുപ്പിൽ അഞ്ച്​ സീറ്റുകളാണ്​ ഉവൈസിയുടെ പാർട്ടി സ്വന്തമാക്കിയത്​. സീമാഞ്ചൽ മേഖലയിൽ മുസ്​ലിം വോട്ടുകൾ ഭിന്നിപ്പിച്ച്​ എ.ഐ.എം.ഐ.എം ബി.ജെ.പിയെ സഹായിക്കുകയാണ്​ ചെയ്​തതെന്ന്​ വ്യാപക ആക്ഷേപം ഉയർന്നിരുന്നു. ബിജെപിയുടെ ബി ടീമാണ് എ.ഐ.എം.ഐ.എം എന്നാണ് അന്ന്​​ തൃണമൂല്‍ പ്രതികരിച്ചിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:asaduddin owaisitrinamool congressaimimAnwar Pasha
News Summary - AIMIM leader Anwar Pasha, join Trinamool Congress
Next Story