Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅവശനിലയിലും...

അവശനിലയിലും ഒാഫീസിലെത്തി മനോഹർ പരീകർ

text_fields
bookmark_border
അവശനിലയിലും ഒാഫീസിലെത്തി മനോഹർ പരീകർ
cancel

പനാജി: അസുഖ ബാധിതനായി ചികിത്സയിലിരിക്കുന്ന ഗോവ മുഖ്യമന്ത്രി മനോഹർ പരീകർ നാലു മാസത്തിനു ശേഷം പുതുവർഷദിനത്തിൽ ഒാഫീസിലെത്തി. പാൻക്രിയാറ്റിക്​ അർബുദം ബാധിച്ചതിനെ തുടർന്ന്​ െസപ്​തംബറിൽ എയിംസിൽ പ്രവേശിപ്പിച്ചതിനു ​േശഷം ആദ്യമായാണ്​ മനോഹർ പരീകർ സെക്ര​േട്ടറിയേറ്റിൽ എത്തുന്നത്​.

കഴിഞ്ഞ ഫെബ്രുവരി അവസാനം മുതൽ അദ്ദേഹം ചികിത്സയിലായിരുന്നു. രാവി​െല 10.45ന്​ സെക്ര​േട്ടറിയേറ്റിലെ പ്രധാന കവാടത്തിൽ വന്നിറങ്ങിയ മുഖ്യമന്ത്രിയെ സ്​പീക്കർ പ്രമോദ്​ സാവന്ത്​, മന്ത്രിമാരായ മൗവിൻ ഗൊഡിഞോ, മിലിന്ദോ നായിക്​, നിലേഷ്​ കാബ്രൽ, ബി.ജെ.പി എം.എൽ.എമാർ, മുൻ എം.എൽ.എ കിരൺ കണ്ഡോൽകർ എന്നിവർ ചേർന്ന്​ സ്വീകരിച്ചു.

നിലവിലുള്ള ഒഴിവുകൾ, സ്​ഥാനക്കയറ്റം, സ്​ഥലം മാറ്റം തുടങ്ങി ഉടനടി ശ്രദ്ധ വേണ്ടതായ കാര്യങ്ങളെ കുറിച്ച്​ അവലോകനം ​െചയ്യുന്നതിനായി ആഭ്യന്തര വകുപ്പ്​ ഉദ്യോഗസ്​ഥരുടെ യോഗത്തിൽ പരീകർ പ​െങ്കടുത്തു. ഡിസംബർ 16ന്​ തെക്കൻ ഗോവയിലെ ന്യൂ സു​വാരി പാലവും, പനാജിയിലുള്ള മറ്റൊരു പ്രോജക്​ടും പരീകർ സന്ദർശിച്ചിരുന്നു.

Show Full Article
TAGS:Goa CM Manohar Parrikar bjp goa india news malayalam news 
News Summary - Ailing Goa CM Manohar Parrikar attends office for first time in 4 months -india news
Next Story