Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മമത ബാനർജിക്ക് സമനില നഷ്ടമായെന്ന് ബി.ജെ.പി നേതാവ്
text_fieldsbookmark_border
ഇന്ദോർ: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിെര രൂക്ഷ വിമർശനവുമായി ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗീയ. മമത ബാനർജിക്ക് സമനില നഷ്ടമായെന്ന് അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം തുടരാൻ മമത വിദ്യാർഥികളോട് ആഹ്വാനം ചെയ്തത് മുൻനിർത്തിയായിരുന്നു അദ്ദേഹത്തിെൻറ പ്രസ്താവന.
സി.എ.എ പ്രക്ഷോഭകാരികളാണ് മമതയുടെ വോട്ട്ബാങ്ക്. സി.എ.എ വന്നാൽ അവരുടെ വോട്ട് ബാങ്ക് നഷ്ടപ്പെടും. ഇതിലുള്ള ആശങ്കമൂലം മമതയുടെ സമനില നഷ്ടപ്പെട്ടുവെന്ന് വിജയവർഗീയ പറഞ്ഞു.
ജനാധിപത്യ രീതിയിൽ സി.എ.എക്കെതിരെ പ്രതിഷേധിക്കണമെന്നാണ് മമത വിദ്യാർഥികളോട് ആഹ്വാനം ചെയതത്. ഈ പ്രതിഷേധത്തിന് തെൻറ പിന്തുണയുണ്ടാകുമെന്നും മമത വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
