സ്ഥിതി നിയന്ത്രണാതീതം; എയിംസ് ഡയറക്ടര്‍ ഗുജറാത്തില്‍
text_fieldsന്യൂഡല്‍ഹി: സ്ഥിതിഗതികര്‍ നിയന്ത്രണാതീതമായ ഗുജറാത്തില്‍ കോവിഡ് രോഗബാധിതരുടെ എണ്ണവും മരണ നിരക്കും കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എയിംസ് ഡയറക്ടറെ അഹമ്മദാബാദിലേക്ക് വിട്ടു. അതേസമയം നാട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്തിലെ സൂറത്തില്‍ ശനിയാഴ്ചയും തെരുവിലിറങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ പൊലീസുമായി ഏറ്റുമുട്ടി.
കോവിഡ് കേസുകള്‍ 7402 ആയി ഉയരുകയും 449 പേര്‍ മരണപ്പെടുകയും ചെയ്ത ഗുജറാത്തില്‍ 24 മണിക്കൂറിനുള്ളില്‍ മാത്രം 390 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടര്‍ന്നാണ് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയയെയും എയിംസിലെ തന്നെ ഡോ. മനീഷ് സുരേജയെയും അമിത് ഷാ വ്യേമസേനയുടെ പ്രത്യേക വിമാനത്തില്‍ അഹ്മ്മദാബാദിലേക്ക് വിട്ടത്. രോഗികള്‍ക്ക് ഏതുതരത്തില്‍ ചികില്‍സ നല്‍കണമെന്ന നിര്‍ദേശം നല്‍കാനാണിതെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.
നാട്ടിലേക്ക് മടങ്ങാന്‍ സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ആറാം തവണയും തൊഴിലാളികള്‍ തെരുവിലിറങ്ങിയത് ഗുജറാത്ത് സര്‍ക്കാറിന് തലവേദനയായി. സൂറത്തില്‍ ശനിയാഴ്ച തെരുവിലിറങ്ങിയ തൊഴിലാളികള്‍ പൊലീസുമായി ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് പിരിച്ചുവിടാന്‍ ലാത്തിച്ചാർജും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. 100ലേറെ തൊഴിലാളികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സൂറത്തിലെ മോറ ഗ്രാമത്തിലാണ് തൊഴിലാളികള്‍ തെരുവിലിറങ്ങിയത്.
കുടിയേറ്റ തൊഴിലാളികളെ തിരിച്ചത്തെിക്കാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നപടിയെടുക്കുന്നില്ലെന്ന ആരോപണവുമായി അമിത് ഷാ രംഗത്തുവന്നു. മറ്റു സംസ്ഥാനങ്ങളെല്ലാം സ്വന്തം തൊഴിലാളികളെ കൊണ്ടുവരാന്‍ ട്രെയിന്‍ അയക്കാന്‍ ആവശ്യപ്പെട്ടിട്ടും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്ന് അമിത് ഷാ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
