Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമരണം വിതക്കുന്ന...

മരണം വിതക്കുന്ന ബ്ലാക്ക്​ ഫംഗസിനെ തടയാൻ മൂന്ന്​ കാര്യങ്ങൾ ഉറപ്പാക്കണമെന്ന്​ എയിംസ്​ ഡയറക്​ടർ

text_fields
bookmark_border
black fungus
cancel

ന്യൂഡൽഹി: കോവിഡ്​ രോഗികളിൽ വ്യാപിക്കുന്ന ബ്ലാക്ക്​ ഫംഗസിനെ തടയാൻ പ്രധാനമായും മൂന്ന്​ കാര്യങ്ങൾ ശ്രദ്ധിക്കണ​െമന്ന്​ ആൾ ഇന്ത്യ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ മെഡിക്കൽ സയൻസ്​ (എയിംസ്​) ഡയറക്​ടർ രൺദീപ്​ ഗുലേറിയ. ഡോക്​ടർമാരും രോഗികളും ഇൗ മൂന്ന്​ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ബ്ലാക്ക്​ ഫംഗസ്​ മരണം വിതക്കുന്നത്​ തടയാനാകുമെന്ന്​ അദ്ദേഹം പറഞ്ഞു.

രക്​തത്തിലെ ഷുഗറി​െൻറ അളവ്​ നിയന്ത്രിച്ചു നിർത്തുക, സ്​റ്റിറോയിഡ്​ ഉപയോഗിക്കേണ്ടി വരുന്നവർ രക്​തത്തിലെ ഷുഗറി​െൻറ അളവ്​ ഇടവിട്ട്​ പരിശോധിക്കുകയും കണിശമായി നിയന്ത്രിക്കുകയും ചെയ്യുക, സ്​റ്റിറോയിഡ്​ എപ്പോൾ നൽകണം ഏത്​ അളവിൽ നൽകണം എന്നത്​ സംബന്ധിച്ച്​ അതിജാഗ്രത പുലർത്തുക എന്നീ മൂന്ന്​ കാര്യങ്ങൾ ബ്ലാക്ക്​ ഫംഗസിനെ തടയുന്നതിൽ വളരെ പ്രധാനമാണെന്ന്​ അദ്ദേഹം പറഞ്ഞു.

കോവിഡ്​ വ്യാപനത്തിന്​ ശേഷം രാജ്യത്ത്​ ഏഴായിരത്തിലധികം ആളുകളുടെ ജീവൻ ബ്ലാക്ക്​ ഫംഗസ്​ കവർന്നുവെന്നാണ്​ കണക്കാക്കുന്നത്​. 2002 ലെ സാർസ്​ വ്യാപന സമയത്തും ബ്ലാക്ക്​ ഫംഗസ്​ രോഗികളിൽ കണ്ടിരുന്നുവെന്ന്​ എയിംസ്​ ഡയറക്​ടർ പറഞ്ഞു.

കോവിഡ്​ രോഗികളിലെ അനിയന്ത്രിതമായ പ്രമേഹം ബ്ലാക്ക്​ ഫംഗസിന്​ കാരണമാകുന്നുണ്ടെന്ന്​ രൺദീപ്​ ഗുലേറിയ ചൂണ്ടികാട്ടി. രോഗ പ്രതിരോധ ശേഷി കുറഞ്ഞവരിൽ കോവിഡ്​ ഭേദമാകുന്ന ഘട്ടത്തിലാണ്​ ബ്ലാക്ക്​ ഫംഗസ്​ ബാധ കാണുന്നത്​. കോവിഡും പ്രമേഹവും തമ്മിലുള്ള ബന്ധം ബ്ലാക്ക്​ ഫംഗസിന്​ കാരണമാകുന്നത്​ കേരളം പോലുള്ള സംസ്​ഥാനങ്ങളിൽ രോഗവ്യാപന ഭീഷണി ഉയർത്തുന്നുണ്ട്​. കേരള ജനസംഖ്യയിൽ നല്ലൊരു ശതമാനവും പ്രമേഹ ബാധിതരാണ്​.

കോവിഡി​െൻറ രണ്ടാം വ്യാപനത്തിൽ സ്​റ്റിറോയിഡി​െൻറ ഉപയോഗം വ്യാപകമായിട്ടുണ്ടെന്ന്​ രൺദീപ്​ ചൂണ്ടികാട്ടി. സ്​റ്റിറോയിഡി​െൻറ ഉപയോഗം കൂടിയത്​ ബ്ലാക്ക്​ ഫംഗസിന്​ കാരണമായിട്ടുണ്ടെന്നാണ്​ ഡോക്​ടർമാർ കരുതുന്നത്​.

കൂടിയ അളവിൽ സ്​റ്റിറോയിഡ്​ നൽകു​േമ്പാൾ രക്​തത്തിലെ ഷുഗറി​െൻറ അളവും വർധിക്കുന്നുണ്ട്​. ഇത്​ മ്യൂകോർമൈകോസിസി​െൻറ (ബ്ലാക്ക്​ ഫംഗസ്​) സാധ്യതയും വർധിപ്പിക്കുന്നുണ്ടെന്ന്​ രൺദീപ്​ പറഞ്ഞു. സ്​റ്റിറോയിഡി​െൻറ ഉപയോഗം ബുന്ധിപൂർവവും ജാഗ്രതയോട്​ കൂടിയുള്ളതുമാകണമെന്ന്​ അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Black fungus
News Summary - AIIMS director lists three key factors to prevent black fungus
Next Story