Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പളനിസ്വാമിയെ കുറിച്ച പരാമർശം; എ.ഐ.എ.ഡി.എം.കെ-രജനി വാക് പോര്

text_fields
bookmark_border
rajnikanth
cancel

ചെന്നൈ: രാഷ്ടീയത്തിൽ അത്ഭുതങ്ങളാണ് സംഭവിക്കുന്നത്. എടപ്പാടി പളനിസാമി മുഖ്യമന്ത്രിയാകുമെന്ന് ആരും കരുതിയതല ്ലെന്ന നടൻ രജനികാന്തിന്‍റെ പരാമർശത്തിന് എ.ഐ.എ.ഡി.എം.കെയുടെ മറുപടി. നിങ്ങൾ ബസ് കണ്ടക്ടറായിരുന്നില്ലേ, സൂപ്പർ സ് റ്റാറാവുമെന്ന് കരുതിയിരുന്നോവെന്നാണ് പാർട്ടിയുടെ മുഖപത്രമായ 'നമദു അമ്മയി'ലൂടെ പാർട്ടിയുടെ വിമർശനം. എടപ്പാടി പളനി സാമി യഥാർഥ നായകനാണ്. തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷമാണ് അദ്ദേഹം മുഖ്യമന്ത്രിയായതെന്നും മുഖപത്രത്തിലെ ലേഖനത്തിൽ പറയുന്നു.

കഴിഞ്ഞ ദിവസം കമൽഹാസന്‍റെ പുസ്തക പ്രകാശന ചടങ്ങിലാണ് രജനി എടപ്പാടിയെ പരിഹസിച്ചത്. രാഷ്ടീയത്തിൽ അത്ഭുതങ്ങളാണ് സംഭവിക്കുന്നത്. എടപ്പാടി പളനിസാമി മുഖ്യമന്ത്രിയാകുമെന്ന് ആരും കരുതിയതല്ല, അദ്ദേഹത്തിന്‍റെ മന്ത്രിസഭ 20 ദിവസത്തിനകം താഴേ വീഴുമെന്നും കരുതി. എന്നാൽ ഇപ്പോൾ രണ്ടുവർഷം കഴിഞ്ഞു. അത്ഭുതങ്ങൾ ഇന്നലെയും ഇന്നും നാളെയും സംഭവിക്കുമെന്നുമായിരുന്നു രജനിയുടെ പരാമർശം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - AIADMK's Reminder for Rajinikanth After Actor Takes Dig at Palaniswami
Next Story