Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തമിഴ്നാട് തെരഞ്ഞെടുപ്പ്; ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി എ.ഐ.എ.ഡി.എം.കെ

text_fields
bookmark_border
തമിഴ്നാട് തെരഞ്ഞെടുപ്പ്; ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി എ.ഐ.എ.ഡി.എം.കെ
cancel

ചെന്നൈ: തമിഴ്നാട് നിയമ​സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി എ.ഐ.എ.ഡി.എം.കെ. 23 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്. പാർട്ടി അധ്യക്ഷൻ എടപ്പാടി കെ. പളനിസാമി അ​ദ്ദേഹത്തിന്റെ സ്വന്തം മണ്ഡലമായ എടപ്പാടിയിൽനിന്ന് ജനവിധി തേടും. സംസ്ഥാനത്ത് എൻ.ഡി.എയിലെ ഏറ്റവും പ്രധാനപ്പെട്ട കക്ഷികളിലൊന്നാണ് എ.ഐ.എ.ഡി.എം.കെ.

മുതിർന്ന നേതാക്കളായ കെ.പി. മുനിസാമി, ദിണ്ഡിഗുൽ സി. ശ്രീനിവാസൻ, നാതം ആർ. വിശ്വനാഥൻ തുടങ്ങിയവർ വിവിധ മണ്ഡലങ്ങളിൽ മത്സരിക്കും. തൊണ്ടമുത്തുർ, കുമാരപാളയം എന്നിവിടങ്ങളിൽ എസ്.പി. വേലുമണിയും പി. തങ്കമണിയും മത്സരിക്കും.

കഴിഞ്ഞദിവസം എൻ.ഡി.എ മുന്നണി നിയമസഭ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കിയിരുന്നു. എ.ഐ.എ.ഡി.എം.കെ178 സീറ്റുകളിലാണ് മത്സരിക്കുക. ബി.ജെ.പി 27 സീറ്റുകളിലും അൻപുമണി രാ​മദോസിന്റെ പട്ടാളി മക്കൾ കച്ചി 18 സീറ്റുകളിലും ടി.ടി.വി ദിനകരന്റെ അമ്മ മക്കൾ മുന്നേട്ര കഴകം 11 സീറ്റുകളിലും മത്സരിക്കും. ഏപ്രിൽ 23ന് ഒറ്റഘട്ടമായാണ് തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് നടക്കുക.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - AIADMKs first list for Tamil Nadu polls out
Next Story