Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തമിഴ്‌നാട്ടിൽ എ.ഐ.എ.ഡി.എം.കെ പ്രവർത്തകനെ വെട്ടിക്കൊന്നു

text_fields
bookmark_border
AIADMK functionary killed in Tamil Nadu
cancel

ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂരിൽ എ.ഐ.എ.ഡി.എം.കെ പ്രവർത്തകൻ കൊല്ലപ്പെട്ടു. പുതുച്ചേരി അതിർത്തിക്കടുത്താണ് സംഭവം. തിരുപ്പാപ്പുലിയൂർ സ്വദേശി പത്മനാഭനാണ് വെട്ടേറ്റ് മരിച്ചത്.

ബാഗൂർ ഗ്രാമത്തിലേക്ക് പോകുകയായിരുന്ന പത്മനാഭനെ അജ്ഞാത സംഘം പിന്തുടർന്ന് തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

പത്മനാഭന്‍റെ ഇരുചക്രവാഹനത്തിൽ വാഹനം ഇടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക റിപ്പോർട്ട്. പത്മനാഭനെതിരെ ഒരു കൊലക്കേസ് നിലവിലുണ്ടായിരുന്നു.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - AIADMK worker murdered by unidentified men in Tamil Nadu
Next Story