Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ബി.ജെ.പി വളരുന്നത്​...

'ബി.ജെ.പി വളരുന്നത്​ തമിഴ്​നാടിന്​ ദോഷം..​ സ്വന്തം മുന്നണിക്കാർക്കും ഈ അഭിപ്രായം​', അതിശയിപ്പിക്കുന്ന ക​ണ്ടെത്തലുമായി സർവേ...

text_fields
bookmark_border
BJP Tamil Nadu
cancel

ചെന്നൈ: തമിഴ്​നാട്​ നിയമസഭാ തെരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെ മുന്നണിയുടെ നിരാശാജനകമായ പ്രകടനത്തിനുപിന്നിലെ പ്രധാന കാരണം ബി.​െജ.പിയുടെ സാന്നിധ്യം?. ഭരണവിരുദ്ധ വികാരവും മറ്റും മുന്നണിയുടെ തോൽവിക്ക്​ വഴിയൊരുക്കിയിട്ടുണ്ടെങ്കിലും ഘടകകക്ഷിയായി ബി.ജെ.പി മുന്നണിയിൽ ഉണ്ടായിരുന്നത്​ ആസ്​തി എന്നതിനേക്കാ​ളേറെ വലിയ ബാധ്യതയായി മാറിയെന്ന്​ ലോക്​നീതി-സി.എസ്​.ഡി.എസ്​ പോസ്റ്റ്​പോൾ സർവേയിൽ തെളിഞ്ഞതായി 'ദ ഹിന്ദു' ദിനപത്രം റിപ്പോർട്ട്​ ചെയ്​തു. സംസ്​ഥാനത്തിന്‍റെ സാമൂഹിക അടിസ്​ഥാന ഘടനക്ക്​ ബി.ജെ.പി കനത്ത ഭീഷണിയാണെന്ന് എ.ഐ.എ.ഡി.എം.കെ മുന്നണിക്കൊപ്പം നിൽക്കുന്നവരിൽത​ന്നെ 32 ശതമാനം പേരും കരുതുന്നതായാണ്​ സർവേയിലെ ആശ്ചര്യജനകമായ ക​ണ്ടെത്തൽ. മുന്നണി പ്രവർത്തകരിൽ നാലിലൊരു ഭാഗം (25 ശതമാനം) മാത്രമേ തമിഴ്​നാടിന്‍റെ സാമൂഹിക ഘടനക്ക്​ ബി.ജെ.പി നല്ലതാണെന്ന്​ പറയുന്നുള്ളൂ.

സർവേയിൽ, സംസ്​ഥാനത്തെ മുഴുവൻ ജനങ്ങളിൽ 82 ശതമാനവും തമിഴ്​നാടിന്‍റെ സാമൂഹിക ഘടനക്ക്​ ബി.ജെ.പി നല്ലതാണെന്ന്​ പറയുന്നവരല്ല. പത്തിൽ നാലുപേരും ബി.ജെ.പിയുടെ ഉയർച്ചയെ കടുത്ത രീതിയിൽ എതിർക്കു​േമ്പാൾ രണ്ടിൽ താഴെ പേർ മാത്രമേ നല്ലതാണെന്ന്​ പറയുന്നുള്ളൂ. പത്തിൽ നാലുപേർ അത്​ കാര്യമായ വ്യത്യാസം സൃഷ്​ടിക്കില്ലെന്നും ഇക്കാര്യത്തിൽ വ്യക്​തമായ അഭിപ്രായമി​െല്ലന്നും പറയുന്നവരാണ്​.


Photo Courtesy: thehindu.com

ഡി.എം.കെ മുന്നണിയിൽ പകുതിയോളം പേർ ബി.ജെ.പിയുടെ വളർച്ച തമിഴ്​നാടിന്​ ദോഷമാണെന്ന അഭിപ്രായക്കാരാണ്​. എ.ഐ.എ.ഡി.എം.കെ മുന്നണിയിൽ ബി.ജെ.പി നല്ലതാണെന്ന്​ പറയുന്നവരുടെ ഇരട്ടിയോളമാണ്​ സാമൂഹിക ഘടനക്ക്​ അവർ അപകടകാരികളാ​െണന്ന്​ നിരീക്ഷിക്കുന്നവരുടെ എണ്ണം. കമൽഹാസന്‍റെ മക്കൾ നീതി മയ്യം ഒഴികെയുള്ള മുന്നണികളിലെ ഭൂരിപക്ഷം ആളുകളും തമിഴ്​നാട്ടിൽ ബി.ജെ.പി കരുത്താർജിക്കുന്നതിന്​ എതിരാണ്​.

ടി.ടി.വി ദിനകരൻ നയിക്കുന്ന എ.എം.എം.കെ (അമ്മ മക്കൾ മുന്നേറ്റ കഴകം) അനുയായികളിൽ 12 ശതമാനം മാത്രമേ ബി.ജെ.പി ദോഷമല്ല എന്ന്​ കരുതുന്നുള്ളൂ. സീമാ​ന്‍റെ നേതൃത്വത്തിലുള്ള നാം തമിഴർ കച്ചി (എൻ.ടി.കെ) മുന്നണിയുടെ അണികളിൽ 54 പേരും ബി.ജെ.പി തമിഴ്​നാടിന്​ ആപത്താണെന്ന്​ ഉറച്ചുവിശ്വസിക്കുന്നവരാണ്​. കമൽ ഹാസന്‍റെ മക്കൾ നീതി മയ്യം മുന്നണി പ്രവർത്തകരിൽ 32 ശതമാനം ബി.ജെ.പി ദോഷമാണ്​ എന്ന്​ കരുതു​േമ്പാൾ 37 ശതമാനം ബി.ജെ.പി നല്ലതാണ്​ എന്ന്​ കരുതുന്നുവരാണെന്നും സർവേയിൽ വ്യക്​തമാക്കുന്നു.


Photo Courtesy: thehindu.com

ബി.ജെ.പി വിരുദ്ധ വികാരം തമിഴ്​നാടി​ന്‍റെ എല്ലാ മേഖലയിലും സജീവമാണെന്നും സർവേയിൽ പറയുന്നുണ്ട്​. തെക്കൻ, വടക്കൻ മേഖലകളിൽ 40 ശതമാനത്തിലേറെപ്പേർ ബി.ജെ.പി തമിഴ്​നാടിന്​ ദോഷമാണെന്ന്​ വിശ്വസിക്കുന്നു. കാവേരി ഡെൽറ്റ മേഖലയിൽ 50 ശതമാനം ആളുകളും ബി.​െജ.പി കരുത്താർജിക്കുന്നതിന്​ എതിരാണ്​. പടിഞ്ഞാറൻ മേഖലയിൽ 23 ശതമാനം എതിരഭിപ്രായം രേഖപ്പെടുത്തു​േമ്പാൾ 26 ശതമാനം ബി.ജെ.പിക്ക്​ അനുകുലമായി പ്രതികരിക്കുന്നു. ഈ മേഖലയിലാണ്​ തെരഞ്ഞെടുപ്പിൽ എ.​െഎ.എ.ഡി.എം.കെ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചതും.

തമിഴ്​ സംസാരിക്കുന്നവരിൽ 42 ശതമാനം പേരും ബി.ജെ.പി അപകടകാരികളെന്ന്​ കരുതുന്നവരാണ്​. 16 ശതമാനം പേർ മാത്രമാണ്​ തമിഴ്​നാടിന്‍റെ സാമൂഹികാവസ്​ഥയിൽ അവർ നല്ലതാണെന്ന്​ വിശ്വസിക്കുന്നുള്ളൂ. തമിഴല്ലാതെ മറ്റു ഭാഷകൾ സംസാരിക്കുന്നവരിൽ 32 ശതമാനം പേർ ബി.​െജ.പിയുടെ വളർച്ചയെ എതിർക്കു​േമ്പാൾ 17 ശതമാനം മാത്രമാണ്​ അവരെ അനുകൂലിക്കുന്നതെന്നും സർവേ വ്യക്​തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AIADMKTamil NaduBJP Tamil NaduBJP
News Summary - AIADMK+'s Voters Held A More Negative Sentiment About The BJP
Next Story