ചിഹ്ന വിവാദം: ദിനകരൻ ഡൽഹി പൊലീസിന് മുമ്പാകെ ഇന്ന് ഹാജരാവും
text_fieldsന്യൂഡൽഹി: അണ്ണാ ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ലഭിക്കുന്നതിനായി തെരഞ്ഞെടുപ്പ്കമീഷന് കൈക്കൂലി നൽകിയെന്ന വിവാദത്തിൽ ടി.ടി.വി ദിനകരൻ ഡൽഹി പൊലീസിന് മുമ്പിൽ ശനിയാഴ്ച ഹാജരാവും. കമീഷന് കൈകൂലി നൽകിയെന്ന കേസിൽ ഹാജരാവാനായി ഡൽഹി പൊലീസ് നേരത്തെ ദിനകരന് സമൻസ് നൽകിയിരുന്നു.
എ.ഐ.ഡി.എം.കെയിലെ പന്നീര്‍ശെല്‍വം-^ ശശികല വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ മരവിപ്പിച്ച രണ്ടില ചിഹ്നം കിട്ടാന്‍ ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്‍കാന്‍ ശ്രമിച്ചതിനാണ് ടി.ടി.വി ദിനകരനെതിരെ ദില്ലി ക്രൈംബ്രാഞ്ച് കേസെടുത്തത്. ക്രിമിനല്‍ ഗൂഢാലോചന, അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
നേരത്തെ എ.എ.െഎ.ഡി.എം.കെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ടി.ടി.വി ദിനകരനെ മാറ്റിയിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എടപാടി പളനിസ്വാമിയുെട നേതൃത്വത്തിലുള്ള മന്ത്രിമാരുടെ യോഗമാണ് ദിനകരനെ തൽസ്ഥാനത്ത് നിന്ന് മാറ്റിയത്. പാർട്ടിയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ശശികലയെയും മാറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
