Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എഐഎഡിഎംകെക്ക് കനത്ത തിരിച്ചടി; 11 മുൻ മന്ത്രിമാർ ടിവികെ നേതൃത്വത്തിൽ

text_fields
bookmark_border
ടി.വി.കെയിൽ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിമാരായി നിയമിച്ചു
Chief Minister Vijay
cancel
camera_alt

മുഖ്യമന്ത്രി വിജയ്

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ വൻ ചലനങ്ങൾ സൃഷ്ടിച്ച് തമിഴക വെട്രി കഴകം (ടി.വി.കെ) പാർട്ടിയിൽ വൻ സംഘടനാ അഴിച്ചുപണി. പാർട്ടി അധ്യക്ഷനും മുഖ്യമന്ത്രിയുമായ വിജയ്, എ.ഐ.എ.ഡി.എം.കെയുടെ പ്രമുഖ നേതാക്കളെ ലക്ഷ്യമിട്ടുള്ള തന്ത്രപ്രധാന നീക്കത്തിന്റെ ഭാഗമായി 15 പുതിയ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിമാരെ പ്രഖ്യാപിച്ചു. ഇതിൽ 11 പേരും മുൻ എ.ഐ.എ.ഡി.എം.കെ മന്ത്രിമാരാണ്. കടമ്പൂർ രാജു, വെള്ളാമണ്ടി നടരാജൻ, വൈഗൈ സെൽവൻ തുടങ്ങിയ പ്രമുഖ മുൻ മന്ത്രിമാരും, ഡിഎംകെ എംപി ജഗത്‌രക്ഷകന്റെ മകൻ ജെ. സുന്ദീപ് ആനന്ദും പുതിയ പട്ടികയിൽ ഇടംനേടിയിട്ടുണ്ട്.

പുതിയ ഭാരവാഹികൾ നിലവിലുള്ളവർക്കൊപ്പം ചേർന്ന് പ്രവർത്തിക്കണമെന്നും, പാർട്ടി പ്രവർത്തകർ എല്ലാവർക്കും പൂർണ്ണ പിന്തുണ നൽകണമെന്നും വിജയ് അഭ്യർഥിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം എ.ഐ.എ.ഡി.എം.കെയുടെ ആറ് എം.എൽ.എമാർ പാർട്ടി വിട്ട് ടിവികെയിൽ ചേർന്നിരുന്നു. ഇതിൽ മധുരാന്തകം, ധാരപുരം മണ്ഡലങ്ങളിലെ ഒഴിവുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഒക്ടോബർ 6ന് നടക്കും. രാജിവെച്ച മുൻ എ.ഐ.എ.ഡി.എം.കെ എം.എൽ.എമാരെത്തന്നെയാണ് ടി.വി.കെ ഉപതെരഞ്ഞെടുപ്പിൽ രംഗത്തിറക്കിയിരിക്കുന്നത്. എന്നാൽ, ഈ നീക്കം വൻ രാഷ്ട്രീയ വിവാദങ്ങൾക്കും കുതിരക്കച്ചവട ആരോപണങ്ങൾക്കും വഴിവെച്ചിട്ടുണ്ട്.

എ.ഐ.എ.ഡി.എം.കെ നേതൃത്വം ഡി.എം.കെയുമായി രഹസ്യ സഖ്യത്തിന് ശ്രമിച്ചുവെന്നും, ഇത് എം.ജി.ആറിന്റെയും ജയലളിതയുടെയും അനുയായികളിൽ വലിയ അമർഷമുണ്ടാക്കിയെന്നുമാണ് മധുരാന്തകത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിജയ് പറഞ്ഞിരുന്നു. അതേസമയം, സ്ഥാനാർഥി നിർണ്ണയത്തിലും കൂറുമാറ്റത്തിലും പ്രതിഷേധിച്ച് എ.ഐ.എ.ഡി.എം.കെ നേതൃത്വം കടുത്ത നടപടികളുമായി രംഗത്തുണ്ട്.

എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി (ഇ.പി.എസ്) മധുരാന്തകത്ത് പ്രചാരണം ശക്തമാക്കുകയും, പാർട്ടിയെ വഞ്ചിച്ചവർക്കെതിരെ വോട്ടർമാർ വിധിയെഴുതണമെന്നും വ്യക്തമാക്കി. കൂടാതെ, ടി.വി.കെ ചിഹ്നമായ 'വിസിലും' എ.ഐ.എ.ഡി.എം.കെയുടെ 'ഇല ചിഹ്നവും' ഒന്നാണെന്ന് തമിഴ്നാട് മന്ത്രി ആദവ് അർജുന പ്രസംഗിച്ചതിൽ പ്രതിഷേധിച്ച് എ.ഐ.എ.ഡി.എം.കെ രാജ്യസഭാ എം.പി ഇൻബദുരൈ തെരഞ്ഞെടുപ്പ് കമീഷന് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.

എന്നാൽ ടി.വി.കെ വക്താവ് എം. സത്യകുമാർ ഈ ആരോപണങ്ങൾ പൂർണ്ണമായി തള്ളി. തങ്ങൾ ആരെയും വിലക്കെടുത്ത് പാർട്ടിയിൽ എത്തിച്ചതല്ലെന്നും, എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിൽ എ.ഐ.എ.ഡി.എം.കെയിൽ ഭാവിയില്ലെന്ന് കണ്ടാണ് എം.എൽ.എമാർ സ്വന്തം ഇഷ്ടപ്രകാരം രാജിവെച്ച് എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പിയുമായുള്ള എ.ഐ.എ.ഡി.എം.കെയുടെ സഖ്യമാണ് അവരുടെ തുടർച്ചയായ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമെന്നും ടി.വി.കെ കുറ്റപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Major Blow to AIADMK as 11 Former Ministers Jump Ship to TVK
Next Story