Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎടപ്പാടിക്ക് കീഴടങ്ങി...

എടപ്പാടിക്ക് കീഴടങ്ങി അണ്ണാ ഡി.എം.കെ വിമത വിഭാഗം

text_fields
bookmark_border
എടപ്പാടിക്ക് കീഴടങ്ങി അണ്ണാ ഡി.എം.കെ വിമത വിഭാഗം
cancel

ചെ​ന്നൈ: ര​ണ്ടാ​ഴ്ച​ക്കാ​ല​മാ​യി അ​ണ്ണാ ഡി.​എം.​കെ​യി​ൽ ക​ലാ​പ​ക്കൊ​ടി ഉ​യ​ർ​ത്തി​ക്കൊ​ണ്ടി​രു​ന്ന എ​സ്.​പി. വേ​ലു​മ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​മ​ത വി​ഭാ​ഗം ബു​ധ​നാ​ഴ്ച നാ​ട​കീ​യ​മാ​യി പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ട​പ്പാ​ടി പ​ള​നി​സാ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഔ​ദ്യോ​ഗി​ക​പ​ക്ഷ​ത്തി​ന് കീ​ഴ​ട​ങ്ങി.

ഭാ​വി​യി​ൽ ഇ​രു​വി​ഭാ​ഗ​ങ്ങ​ളും എ​ട​പ്പാ​ടി പ​ള​നി​സാ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​റ്റ​ക്കെ​ട്ടാ​യി നീ​ങ്ങു​മെ​ന്നും പ്ര​ഖ്യാ​പി​ച്ചു. ഭ​ര​ണ​ക​ക്ഷി​യാ​യ വി​ജ​യ് യു​ടെ ടി.​വി.​കെ​ക്ക് ന​ൽ​കി​യ പി​ന്തു​ണ പി​ൻ​വ​ലി​ച്ച​താ​യും വി​മ​ത വി​ഭാ​ഗം അ​റി​യി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷ​മാ​ണ് അ​ണ്ണാ ഡി.​എം.​കെ നി​യ​മ​സ​ഭ​ക​ക്ഷി പി​ള​ർ​ന്ന​ത്. വി​മ​ത​പ​ക്ഷ​ത്തി​ൽ 25 എം.​എ​ൽ.​എ​മാ​രും എ​ട​പ്പാ​ടി വി​ഭാ​ഗ​ത്തി​ൽ 22 എം.​എ​ൽ.​എ​മാ​രു​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​രു​വി​ഭാ​ഗ​വും ചീ​ഫ് വി​പ്പി​നെ നി​യ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ്പീ​ക്ക​ർ​ക്ക് ക​ത്തും ന​ൽ​കി​യി​രു​ന്നു. അ​തി​നി​ടെ ന​ട​ന്ന വി​ശ്വാ​സ വോ​ട്ടെ​ടു​പ്പി​ൽ വി​മ​ത​പ​ക്ഷ​ത്തെ 25 എം.​എ​ൽ.​എ​മാ​ർ ടി.​വി.​കെ​ക്ക് അ​നു​കൂ​ല​മാ​യി വോ​ട്ടും ചെ​യ്തു. മ​ന്ത്രി​സ​ഭ വി​പു​ലീ​ക​ര​ണ​ത്തി​ൽ ത​ങ്ങ​ൾ​ക്കും പ്രാ​തി​നി​ധ്യം ല​ഭി​ക്കു​മെ​ന്നാ​ണ് വി​മ​ത വി​ഭാ​ഗം പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​തെ​ങ്കി​ലും വി​ജ​യ് ഇ​വ​രെ മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് എ​ടു​ത്തി​ല്ല.

കാ​ലു​മാ​റ്റ നി​രോ​ധ​ന നി​യ​മ​വു​മാ​യി ബ​ന്ധ​െ​പ്പ​ട്ട നി​യ​മ​ക്കു​രു​ക്കു​ക​ളും മി​ക്ക വി​മ​ത നേ​താ​ക്ക​ളു​ടെ​യും പേ​രി​ൽ അ​ഴി​മ​തി​ക്കേ​സു​ക​ൾ നി​ല​നി​ൽ​ക്കു​ന്ന​തും കാ​ര​ണ​മാ​ണ് ടി.​വി.​കെ കേ​ന്ദ്ര​ങ്ങ​ൾ ഇ​തി​ന് ത​യാ​റാ​വാ​തി​രു​ന്ന​ത്. അ​തി​നി​ടെ വി​മ​ത​പ​ക്ഷ​ത്തെ നാ​ലു പേ​ർ എം.​എ​ൽ.​എ പ​ദ​വി രാ​ജി​വെ​ച്ച് ടി.​വി.​കെ​യി​ൽ ചേ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamilnaduchennaiaiadmkedappadi palanisamy
News Summary - AIADMK rebel faction surrenders to Edappadi
Next Story