തെര. പ്രചാരണത്തിനിടെ ഹൃദയാഘാതം: രാജ്യസഭ എം.പി മരിച്ചു
text_fieldsചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ ഹൃദയാഘാതത്തിൽ അണ്ണാ ഡി.എം.കെ രാജ്യസഭാംഗമായ എ. മുഹമദ് ജാൻ (72) അന്തരിച്ചു.
ചൊവ്വാഴ്ച ൈവകീട്ട് വെല്ലൂർ ജില്ലയിലെ റാണിപേട്ട വാലാജക്ക് സമീപം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് നെഞ്ചുവേദന അനുഭവെപ്പട്ടത്.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. 2011ൽ റാണിപേട്ട നിയമസഭ മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട മുഹമദ് ജാൻ ജയലളിത മന്ത്രിസഭയിൽ പിന്നാക്ക- ന്യൂനപക്ഷ ക്ഷേമ മന്ത്രിയായിരുന്നു.
1996, 2006 വർഷങ്ങളിലും റാണിപേട്ടയിൽനിന്ന് വിജയിച്ചു. തമിഴ്നാട് വഖഫ് ബോർഡ് ചെയർമാനായിരുന്നു. 2019ലാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

