Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വോട്ടിന് പണം; കാമറയിൽ കുടുങ്ങി അണ്ണാ ഡി.എം.കെ നേതാവ്

text_fields
bookmark_border
Money for vote
cancel

ചെന്നൈ: തമിഴ്നാട്ടിൽ വോട്ടിന് പണം നൽകിയ അണ്ണാ ഡി.എം.കെ നേതാവ് കാമറയിൽ കുടുങ്ങി. ചേപ്പാക്കം- തി​രു​വ​ല്ലി​ക്കേ​ണി നിയമസഭാ മണ്ഡലത്തിലാണ് വോട്ടർമാർക്ക് പണം വിതരണം ചെയ്തത്. ഒരു വോട്ടർക്ക് 500 രൂപാ വീതം അണ്ണാ ഡി.എം.കെ ന്യൂനപക്ഷ വിഭാഗം ഉപാധ്യക്ഷൻ ബഷീർ വിതരണം ചെയ്യുന്നതിന്‍റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. മണ്ഡലത്തിലെ വോട്ടർമാരുടെ ഐ.ഡി കാർഡ് പരിശോധിക്കുന്ന നേതാവ് പണം കൈമാറുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

വിഡിയോ പ്രചരിച്ചതിന് പിന്നാലെ ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിന്‍റെ മകനും മണ്ഡലത്തിലെ സ്ഥാനാർഥിയുമായ ഉദയനിധി സ്റ്റാലിൻ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. സിനിമ താരം ഉദയനിധി സ്റ്റാലിൻ സ്ഥാനാർഥിയായതോടെ ചേപ്പാക്കം മണ്ഡലം വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.

ബുധനാഴ്ച ശ്രീവില്ലിപുത്തൂർ മണ്ഡലത്തിൽ വിതരണം ചെയ്യാൻ നിയമവിരുദ്ധമായി കൊണ്ടു വന്ന 3.21 കോടി രൂപ തെരഞ്ഞെടുപ്പ് കമീഷന്‍റെ ഫ്ലൈയിങ് സ്ക്വാഡ് പിടിച്ചെടുത്തിരുന്നു.

234 അംഗ തമിഴ്നാട് നിയമസഭയിലേക്ക് ഏപ്രിൽ ആറിനാണ് വോട്ടെടുപ്പ് നടക്കുന്നത്. മെയ് രണ്ടിന് ഫലം പ്രഖ്യാപിക്കും.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - AIADMK Leader Caught on Camera Distributing Cash for Votes in Tamil Nadu's Chepauk
Next Story