Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപിളർപ്പ് ഉറപ്പിച്ച്...

പിളർപ്പ് ഉറപ്പിച്ച് അണ്ണാ ഡി.എം.കെ

text_fields
bookmark_border
പിളർപ്പ് ഉറപ്പിച്ച് അണ്ണാ ഡി.എം.കെ
cancel
camera_alt

അണ്ണാ ഡി.എം.കെ

ചെ​ന്നൈ: അ​ണ്ണാ ഡി.​എം.​കെ​യി​ൽ പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ട​പ്പാ​ടി പ​ള​നി​സാ​മി​ക്കെ​തി​രെ ക​ലാ​പം ശ​ക്തി​പ്പെ​ട്ടു. നി​യ​മ​സ​ഭ,ലോ​ക്സ​ഭ,ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ തു​ട​ർ​ച്ച​യാ​യി തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ​തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് എ​ട​പ്പാ​ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ദ​വി രാ​ജി​വെ​ക്ക​ണ​മെ​ന്നാ​ണ് വി​മ​ത നേ​താ​ക്ക​ളു​ടെ ആ​വ​ശ്യം.

അ​ണ്ണാ ഡി.​എം.​കെ​ക്ക് 47 എം.​എ​ൽ.​എ​മാ​രാ​ണു​ള്ള​ത്. ഇ​തി​ൽ മു​പ്പ​ത് പേ​രാ​ണ് സി.​വി. ഷ​ൺ​മു​ഖ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​മ​ത ക്യാ​മ്പി​ലു​ള്ള​ത്. 17 പേ​ർ മാ​ത്ര​മേ എ​ട​പ്പാ​ടി​ക്കൊ​പ്പ​മു​ള്ളൂ. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ നി​യ​മ​സ​ഭാം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ​ക്കു​ശേ​ഷം എ​ട​പ്പാ​ടി വി​ഭാ​ഗം, പ​ള​നി​സാ​മി​യെ അ​ണ്ണാ ഡി.​എം.​കെ നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വാ​യി നി​യ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​​പ്പെ​ട്ട് ക​ത്ത് ന​ൽ​കി. എ​ന്നാ​ൽ, വേ​ലു​മ​ണി​യെ നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വാ​യും ചീ​ഫ് വി​പ്പാ​യി സി.​വി​ജ​യ​ഭാ​സ്ക​റെ​യും നി​യ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഷ​ൺ​മു​ഖ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 30ഓ​ളം അ​ണ്ണാ ഡി.​എം.​കെ എം.​എ​ൽ.​എ​മാ​ർ പ്രോ​​ടേം സ്പീ​ക്ക​ർ​ക്ക് ക​ത്ത് ന​ൽ​കു​ക​യാ​യി​രു​ന്നു.

ടി.​വി.​കെ സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​ര​ണ​ത്തി​ന്റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ത​ന്നെ അ​വ​ർ​ക്ക് പി​ന്തു​ണ ന​ൽ​ക​ണ​മെ​ന്ന വി​മ​ത​പ​ക്ഷ​ത്തി​ന്റെ ആ​വ​ശ്യം എ​ട​പ്പാ​ടി അം​ഗീ​ക​രി​ക്കാ​ത്ത​താ​ണ് ഈ ​വി​ഭാ​ഗ​ത്തെ ചൊ​ടി​പ്പി​ച്ച​ത്. ഇ​തു​സം​ബ​ന്ധി​ച്ച് ഇ​ന്ന​ലെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് എ​ട​പ്പാ​ടി ഒ​ഴി​ഞ്ഞു​മാ​റി. വ​രും ദി​ന​ങ്ങ​ളി​ൽ അ​ണ്ണാ ഡി.​എം.​കെ​യി​ൽ പൊ​ട്ടി​ത്തെ​റി ഉ​ണ്ടാ​വു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TamilnaduaiadmkIndia
News Summary - AIADMK confirms split
Next Story