Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎ.​ഐ ഉ​ച്ച​കോ​ടി​ക്ക്...

എ.​ഐ ഉ​ച്ച​കോ​ടി​ക്ക് ഭാ​ര​ത് മ​ണ്ഡ​പ​ത്തി​ൽ തു​ട​ക്കം

text_fields
bookmark_border
AI Summit
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ എ.​ഐ ഇം​പാ​ക്ട് ഉ​ച്ച​കോ​ടി 2026 തി​ങ്ക​ളാ​ഴ്ച ഭാ​ര​ത് മ​ണ്ഡ​പ​ത്തി​ൽ തു​ട​ങ്ങി. അ​ഞ്ചു​ദി​വ​സ​ത്തെ ഉ​ച്ച​കോ​ടി​യു​ടെ ഉ​ദ്ഘാ​ട​ന​പ്ര​ഭാ​ഷ​ണം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഫെ​ബ്രു​വ​രി 19 ന് ​ന​ട​ത്തും. വി​പു​ല​മാ​യ ഉ​ച്ച​കോ​ടി നി​ർ​മി​ത​ബു​ദ്ധി സം​ബ​ന്ധി​ച്ച ദ​ക്ഷി​ണേ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ സ​മ്മേ​ള​ന​മാ​ണ്. സു​സ്ഥി​രം വി​ക​സ​ന​ത്തി​ലും ഏ​വ​രെ​യും ഉ​ൾ​ക്കൊ​ള്ളി​ക്കു​ന്ന വ​ള​ർ​ച്ച​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ൽ നി​ർ​മി​ത​ബു​ദ്ധി​യു​ടെ പ​ങ്ക് സ​മ​ഗ്ര​മാ​യി ച​ർ​ച്ച ചെ​യ്യ​പ്പെ​ടും.

ഉ​ച്ച​കോ​ടി​യു​ടെ ഭാ​ഗ​മാ​യു​ള്ള ഇ​ന്ത്യ എ.​ഐ ഇം​പാ​ക്ട് എ​ക്‌​സ്‍പോ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി തി​ങ്ക​ളാ​ഴ്ച ഉ​ൽ​ഘാ​ട​നം ചെ​യ്തു. ഈ ​മാ​സം 20 വ​രെ ന​ട​ക്കു​ന്ന എ​ക്‌​സ്‍പോ​യി​ൽ ഇ​ന്ത്യ​യു​ടെ എ.​ഐ മു​ന്നേ​റ്റ​ത്തി​ലെ വി​വി​ധ വ​ശ​ങ്ങ​ൾ എ​ടു​ത്തു​കാ​ട്ടും.

ന്യൂഡൽഹിയിൽ നടക്കുന്ന അ​ഞ്ച് ദി​വ​സ​ത്തെ ഉ​ച്ച​കോ​ടി​യി​ൽ 100ലേ​റെ സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. 20ലേ​റെ രാ​ഷ്‍ട്ര​ത്ത​ല​വ​ന്മാ​രും സ​ർ​ക്കാ​ർ ത​ല​വ​ന്മാ​രും പ​ങ്കെ​ടു​ക്കു​ന്ന ഉ​ച്ച​കോ​ടി​യി​ൽ ആ​ഗോ​ള എ.​ഐ രം​ഗ​ത്തെ 500ലേ​റെ പ്ര​മു​ഖ​രാ​ണ് എ​ത്തു​ക. അ​വ​രി​ൽ സി.​ഇ.​ഒ​മാ​രും ക​മ്പ​നി സ്ഥാ​പ​ക​രും ഗ​വേ​ഷ​ക​രും ഉ​ണ്ടാ​കും.

മൂ​ന്ന് ഫ്ലാ​ഗ്‌​ഷി​പ് ഗ്ലോ​ബ​ൽ ഇം​പാ​ക്ട് മ​ത്സ​ര​ങ്ങ​ൾ ഉ​ച്ച​കോ​ടി​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ൽ ഒ​ന്നാ​യി​രി​ക്കും. ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ൽ ഫൈ​ന​ലി​സ്റ്റു​ക​ളെ പ്ര​ഖ്യാ​പി​ക്കും. 60ലേ​റെ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് 4650 അ​പേ​ക്ഷ​ക​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഫൈ​ന​ലി​സ്റ്റു​ക​ളാ​യി 70 ടീ​മു​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്.

എ.​ഐ മു​ന്നേ​റ്റ​ത്തി​ൽ വി​ശ്വ​സ​നീ​യ ആ​ഗോ​ള കേ​ന്ദ്ര​മാ​യി ഇ​ന്ത്യ ഉ​രു​ത്തി​രി​യു​ന്ന​തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​ണ് ശ​ക്ത​മാ​യ അ​ന്താ​രാ​ഷ്‍ട്ര പ​ങ്കാ​ളി​ത്തം. ഈ ​മാ​സം 16നും 17​നു​മാ​യി ന​ട​ക്കു​ന്ന ഗ്രാ​ൻ​ഡ് ഫി​നാ​ലെ വേ​ള​യി​ൽ ഫൈ​ന​ലി​സ്റ്റു​ക​ൾ അ​വ​രു​ടെ സൊ​ല്യൂ​ഷ​നു​ക​ൾ അ​വ​ത​രി​പ്പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:New DelhiBharat MandapamAI Summit
News Summary - AI Summit begins at Bharat Mandapam
Next Story