Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എ.ഐ ദുരുപയോഗം: ആഗോള കരാർ വേണമെന്ന് മോദി

text_fields
bookmark_border
Narendra modi
cancel
Listen to this Article

ജൊഹാനസ്ബർഗ്: കൃത്രിമബുദ്ധിയുടെ (എ.ഐ) ദുരുപയോഗം തടയുന്നതിനായി ആഗോള കരാർ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാങ്കേതികവിദ്യകൾ ധനകാര്യ കേന്ദ്രീകൃതമാകുന്നതിനുപകരം മനുഷ്യരെ കേന്ദ്രീകരിച്ചുള്ളതാകണമെന്നും ജി20 ഉച്ചകോടിയുടെ മൂന്നാം സെഷനിൽ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ഡീപ് ഫേക്കുകളുണ്ടാക്കാനും കുറ്റകൃത്യങ്ങൾക്കും ഭീകര പ്രവർത്തനങ്ങൾക്കും എ.ഐ ഉപയോഗിക്കുന്നത് നിയന്ത്രിക്കണം. മനുഷ്യജീവിതത്തെയും സുരക്ഷയെയും ബാധിക്കുന്ന എ.ഐ സംവിധാനങ്ങൾ ഉത്തരവാദിത്തമുള്ളതും സുക്ഷ്മനിരീക്ഷണം നടത്താവുന്നതുമായിരിക്കണമെന്ന് മോദി വ്യക്തമാക്കി.

എ.ഐ മനുഷ്യന്റെ കഴിവുകൾ വർധിപ്പിക്കാനുള്ളതാകണം. എന്നാൽ, തീരുമാനമെടുക്കാനുള്ള ആത്യന്തിക ഉത്തരവാദിത്തം മനുഷ്യന് തന്നെ. -പ്രധാനമന്ത്രി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - AI misuse: Modi calls for global agreement
Next Story