Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാജസ്ഥാൻ സംഭവം ഞെട്ടിക്കുന്നത്; സർക്കാർ ഉടൻ നടപടിയെടുക്കണം -രാഹുൽ
text_fieldsbookmark_border
ന്യൂഡൽഹി: രാജസ്ഥാനിൽ ദലിത് സഹോദരങ്ങൾക്ക് മർദനമേറ്റ സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് കോൺഗ്രസ് മുൻ അധ് യക്ഷൻ രാഹുൽ ഗാന്ധി. സംഭവത്തിൽ ഉടൻ തന്നെ രാജസ്ഥാൻ സർക്കാർ നടപടിയെടുക്കണം. മർദനമേറ്റവർക്ക് നീതി ലഭ്യമാക്കണമെന്നും അദ്ദേഹം സർക്കാറിനോട് ആവശ്യപ്പെട്ടു.
അതേസമയം, സംഭവത്തിൽ രാജസ്ഥാൻ സർക്കാറിനെ കുറ്റപ്പെടുത്തി ബി.ജെ.പി രംഗത്തെത്തി. രാജസ്ഥാനിൽ ദലിതർക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കുകയാണെന്ന് ബി.ജെ.പി വക്താവ് അമിത് മാളവ്യ ആരോപിച്ചു.
മോഷണക്കുറ്റമാരോപിച്ച് രാജസ്ഥാനിൽ ദലിത് സഹോദരങ്ങളെ ക്രൂരമായി മർദിച്ചിരുന്നു.ജയ്പൂരിൽ നിന്ന് 230 കിലോ മീറ്റർ അകലെ നാഗൂരിലാണ് സംഭവം. പെട്രോൾ പമ്പിൽ ഇന്ധനം നിറക്കാനെത്തിയ 24കാരനും സഹോദരനുമാണ് മർദനമേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
