താഴ്ന്ന് പറന്ന് കെട്ടിടങ്ങളുടെ മേലേക്ക് ഇടിച്ചിറങ്ങി; വിമാനദുരന്തത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -VIDEO
text_fieldsഅഹമ്മദാബാദ്: അഹമ്മദാബാദിലെ സർദാർ വല്ലഭ്ഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനർ വിമാനം അപകടത്തിൽപെടുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്. ടേക് ഓഫിനിടെ വിമാനം താഴ്ന്ന് പറക്കുന്നതും വിമാനത്താവളത്തിന് പുറത്തെ കെട്ടിടങ്ങൾക്ക് മേലേക്ക് ഇടിച്ചിറങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം. പിന്നീട്, ആകാശത്തോളം ഉയരെ തീജ്വാലകളാണ് ദൃശ്യങ്ങളിൽ കാണാനാകുന്നത്.
വിമാനം ഉച്ചക്ക് 1.39ഓടെ റൺവേയിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെ തകർന്നുവീഴുകയായിരുന്നു. വിമാനത്താവളത്തിന് ഏകദേശം ഒരു കിലോമീറ്ററോളം അകലെയാണ് തകർന്നുവീണത്. ലണ്ടനിലേക്കുള്ള വിമാനത്തിൽ 232 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ദീർഘയാത്രക്ക് മുന്നോടിയായതിനാൽ വിമാനത്തിൽ നിറയെ ഇന്ധനമുണ്ടായിരുന്നു. ഇത് വിമാനം തകർന്നുവീണതിന് പിന്നാലെയുള്ള തീപ്പിടിത്തതിന്‍റെ ആഘാതം കൂട്ടിയതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. എൻ.ഡി.ആർ.എഫിന്‍റെ 270 അംഗ സംഖം സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

