അഹ്മദാബാദ് വിമാനാപകടം: വ്യോമയാന സെക്രട്ടറിയെ പാർലമെന്ററി സമിതി വിളിച്ചുവരുത്തും
text_fieldsന്യൂഡൽഹി: അഹ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ വ്യോമയാന യാത്രാ മേഖലയിലെ സുരക്ഷാ നടപടികളുടെ വിശദ അവലോകനത്തിനായി പാർലമെന്ററി ഗതാഗത സ്റ്റാൻഡിങ് കമ്മിറ്റി സിവിൽ ഏവിയേഷൻ സെക്രട്ടറി സമീർ കുമാർ സിൻഹയെ വിളിച്ചുവരുത്തും.
ജൂലൈ എട്ടിന് സമിതിക്ക് മുമ്പാകെ ഹാജരാകാനാണ് സെക്രട്ടറിയോട് ആവശ്യപ്പെട്ടത്. ബോയിങ് കമ്പനി പ്രതിനിധിയെയും വിളിച്ചുവരുത്താൻ സമിതി തീരുമാനിച്ചു. ജൂലൈ 21ന് ആരംഭിക്കുന്ന മൺസൂൺ സമ്മേളനത്തിൽ കമ്മിറ്റി യോഗത്തിലെ കണ്ടെത്തലുകളും ശിപാർശകളും പാർലമെന്റിൽ അവതരിപ്പിച്ചേക്കും.
അപകടവുമായി ബന്ധപ്പെട്ട് കോക്ക്പിറ്റ് വോയ്സ് റെക്കോഡറിൽനിന്നും ഫ്ലൈറ്റ് ഡേറ്റ റെക്കോഡറിൽനിന്നുമുള്ള വിവരങ്ങൾ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ലബോറട്ടറിയിൽ അവലോകനം ചെയ്തുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

