അഹ്മദാബാദ് വിമാനാപകടം: തകർന്ന വിമാനത്തിന്റെ ബ്ലാക് ബോക്സ് കണ്ടെത്തി
text_fieldsഅഹ്മദാബാദ്: അഹ്മദാബാദ് അപകടത്തിൽ തകർന്ന വിമാനത്തിന്റെ ബ്ലാക് ബോക്സ് കണ്ടെത്തി. നിർണായകമായ ബ്ലാക് ബോക്സ്, ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ എന്നിവ കണ്ടെത്തിയെന്നാണ് സ്ഥിരീകരണം. സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ആണ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയിരിക്കുന്നത്. അപകടത്തെക്കുറിച്ചുള്ള കാരണം കണ്ടെത്തുന്നതിന് ബ്ലാക് ബോക്‌സ് നിര്‍ണായകമാണ്. ഡിജിറ്റല്‍ ഫ്‌ളൈറ്റ് ഡേറ്റാ റെക്കോര്‍ഡറും കിട്ടിയെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അഹമ്മദാബാദില്‍ ഡോക്ടര്‍മാരുടെ ഹോസ്റ്റലിന് മുകളില്‍ നിന്നാണ് ബ്ലാക് ബോക്‌സ് കണ്ടെത്തിയത്. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ(എ.ഐ.ബി) സംഘമാണ് ബ്ലാക് ബോക്‌സ് കണ്ടെത്തിയത്.
അപകടത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകട സ്ഥലത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സിവില്‍ ഏവിയേഷന്‍ മന്ത്രാലയ സംഘങ്ങളോടൊപ്പം 40 ലധികം ഗുജറാത്ത് സര്‍ക്കാര്‍ ജീവനക്കാരും പങ്കു ചേര്‍ന്നിട്ടുണ്ട്.
വിമാനാപകടത്തിനു കാരണം എന്താണെന്ന് മനസ്സിലാക്കാൻ നിർണായകമാവുക ബ്ലാക്ക് ബോക്സാണ്. വിമാനത്തിന്റെ ഡാറ്റ റെക്കോർഡറും കോക്പിറ്റ് വോയിസ് റെക്കോർഡറും ബ്ലാക്ക് ബോക്സിലാണ്. കടും ഓറഞ്ച് നിറമായതിനാൽ ഈ ബോക്സുകൾ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയും. ഹെലികോപ്റ്ററോ വിമാനമോ അപകടത്തിൽപ്പെട്ടാൽ അതിനെപ്പറ്റിയുള്ള അന്വേഷണങ്ങൾക്ക് സഹായകരമാകുന്നത് ബ്ലാക്ക് ബോക്‌സുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളാണ്. കോക്ക്പിറ്റ് ശബ്ദത്തിൽ നിന്ന് ലഭിക്കുന്ന സൂചനകൾ സംരക്ഷിക്കാനും അത് വിശകലനം ചെയ്ത് അപകടത്തിനിരയാക്കിയ സാഹചര്യങ്ങളെക്കുറിച്ച് പഠിക്കാനും ഇത് സഹായിക്കുന്നു. ഭാവിയിൽ സമാനമായ അപകടങ്ങൾ തടയാനും ഇത് ഉപകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

