വിമാനാപകടം: 215 പേരെ ഡി.എൻ.എ പരിശോധനയിൽ തിരിച്ചറിഞ്ഞു; 198 മൃതദേഹങ്ങൾ കൈമാറി
text_fieldsഅഹ്മദാബാദ്: എയർ ഇന്ത്യ വിമാന അപകടത്തിന് ഒരാഴ്ച പൂർത്തിയാകുമ്പോർ ഡി.എൻ.എ പരിശോധനയിലൂടെ 215 പേരെ തിരിച്ചറിഞ്ഞു. 198 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി.
വിമാന യാത്രക്കാരായ142 ഇന്ത്യക്കാർ, 32 ബ്രിട്ടീഷ് പൗരന്മാർ, ഏഴ് പോർചുഗീസുകാർ, കാനഡ പൗരൻ, അപകടസ്ഥലത്തുണ്ടായിരുന്ന ഏഴുപേർ എന്നിവർ ഉൾപ്പടെയുള്ളവരുടെ മൃതദേഹമാണ് കൈമാറിയത്.
പല ശരീരാവശിഷ്ടങ്ങളും കത്തിക്കരിഞ്ഞതാണ് ഡി.എൻ.എ പരിശോധന സങ്കീർണമാക്കുന്നത്. ജൂൺ 12നാണ് അഹ്മദാബാദ്-ലണ്ടൻ വിമാനം അപകടത്തിൽപെട്ട് കത്തിയമർന്നത്. 241 വിമാനയാത്രക്കാരും അപകട സ്ഥലത്തുണ്ടായിരുന്ന 29 പേരും ഉൾപ്പെടെ 270 പേർ മരിച്ചുവെന്നാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
സഹപൈലറ്റിന്റെ മൃതദേഹം സംസ്കരിച്ചു
മുംബൈ: അഹ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ച സഹപൈലറ്റ് ക്ലൈവ് കുന്ദറിന്റെ മൃതദേഹം മുംബൈയിൽ സംസ്കരിച്ചു. വ്യാഴാഴ്ച രാവിലെ മുംബൈ വിമാനത്താവളത്തിൽനിന്ന് കുടുംബാംഗങ്ങൾ ഏറ്റുവാങ്ങിയ മൃതദേഹം ഗോരേഗാവിലെ വീട്ടിലെത്തിച്ചു. നിരവധി പേർ അന്ത്യോപചാരമർപ്പിച്ചു. തുടർന്ന് സേവ്രി ക്രിസ്ത്യൻ സെമിത്തേരിയിലായിരുന്നു സംസ്കാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

