Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിമാനദുരന്തം: 265 മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിച്ചതായി പൊലീസ്; 294 പേർ മരിച്ചതായി റോയിട്ടേഴ്സ്,

text_fields
bookmark_border
ബ്ലാക് ബോക്സ് കണ്ടെടുത്തു
വിമാനദുരന്തം: 265 മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിച്ചതായി പൊലീസ്; 294 പേർ മരിച്ചതായി റോയിട്ടേഴ്സ്,
cancel

അ​ഹ്മ​ദാ​ബാ​ദ്: രാ​ജ്യ​ത്തെ ന​ടു​ക്കി​യ അ​ഹ്മ​ദാ​ബാ​ദ് വിമാന ദുരന്തത്തിൽ മരണ സംഖ്യ ഉയരുന്നു. 265 മൃതദേഹങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചതായി പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ കനന്‍ ദേശായിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, 290 ലധികം പേർ മരിച്ചതായാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.

ജീവനക്കാരുൾപ്പെടെ 242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. തകർന്ന വിമാനം വന്നുപതിച്ച ഹോസ്റ്റൽ കെട്ടിടത്തിലുണ്ടായിരുന്ന അഞ്ച് വിദ്യാർഥികളും മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ബിജെ മെഡിക്കല്‍ കോളജിലേയും മെഘാനിനഗര്‍ സിവില്‍ ആശുപത്രിയുടേയും റെസിഡന്‍ഷ്യല്‍ കോര്‍ട്ടേഴ്‌സുകളും ഹോസ്റ്റലുമാണ് ഇവിടെയുണ്ടായിരുന്നത്. പ്രദേശവാസികളും മരണപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവരുടെ കൃത്യമായ എണ്ണം പുറത്തുവന്നിട്ടില്ല.

തകര്‍ന്നുവീണ എയര്‍ഇന്ത്യാ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. വിമാനത്തിന്റെ പിന്‍ഭാഗത്തുള്ള ബ്ലാക്ക്‌ബോക്‌സാണ് കണ്ടെത്തിയതെന്നും രണ്ടാമത്തെ ബ്ലാക്ക്‌ബോക്‌സിനായുള്ള തിരച്ചില്‍ നടക്കുകയാണെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

സ​ർ​ദാ​ർ വ​ല്ല​ഭ്ഭാ​യ് പ​ട്ടേ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ല​ണ്ട​നി​ലെ ഗാ​ട്വി​ക് വി​മാ​ന​ത്താ​വ​ളം ല​ക്ഷ്യ​മാ​ക്കി വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് 1.38ന് ​പ​റ​ന്നു​യ​ർ​ന്ന് മി​നി​റ്റു​ക​ൾ​ക്ക​ക​മാ​ണ് എ​യ​ർ ഇ​ന്ത്യ 171 ബോ​യി​ങ് 787- 8 ഡ്രീം​ലൈ​ന​ർ വി​മാ​നം സ​മീ​പ​ത്തെ വി​ദ്യാ​ർ​ഥി ഹോ​സ്റ്റ​ലി​നു​മേ​ൽ ത​ക​ർ​ന്നു​വീ​ണ​ത്. 230 യാ​ത്ര​ക്കാ​രും 12 ക്രൂ ​അം​ഗ​ങ്ങ​ളു​മാ​ണ് വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. യാ​ത്ര​ക്കാ​രി​ൽ 169 ഇ​ന്ത്യ​ക്കാ​രും 53 ബ്രി​ട്ടീ​ഷ് പൗ​ര​ന്മാ​രും ഏ​ഴ് പോ​ർ​ചു​ഗീ​സു​കാ​രും ഒ​രു ക​നേ​ഡി​യ​ൻ പൗ​ര​നു​മാ​ണ് ഉ​ൾ​പ്പെ​ട്ടി​രു​ന്ന​ത്. ​35 പേർ ബ്രിട്ടീഷ് പൗരത്വമുള്ള ​ഇന്ത്യൻ വംശജരാണ്. മരി​ച്ച​വ​രി​ൽ ഗു​ജ​റാ​ത്ത് മു​ൻ മു​ഖ്യ​മ​ന്ത്രി വി​ജ​യ് രൂ​പാ​ണി​യു​മു​ണ്ട്. യു.​കെ​യി​ൽ ന​ഴ്​​സാ​യി​രു​ന്ന തി​രു​വ​ല്ല പു​ല്ലാ​ട്​ കു​റു​ങ്ങു​ഴ ര​ഞ്ജി​ത ജി. നാ​യ​ർ (40) ആ​ണ് മ​രി​ച്ച മ​ല​യാ​ളി.

വി​മാ​നം പ​റ​ന്നു​യ​ർ​ന്ന​യു​ട​ൻ പൈ​ല​റ്റ് എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ൾ റൂ​മി​ലേ​ക്ക് ‘മെ​യ് ഡേ’ ​സ​ന്ദേ​ശം (ഗു​രു​ത​ര അ​പ​ക​ട സാ​ഹ​ച​ര്യം) അ​യ​ച്ചു. പി​ന്നീ​ട് എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ൾ റൂ​മി​ൽ​നി​ന്ന് തു​ട​രെ വി​ളി​ച്ചെ​ങ്കി​ലും വി​മാ​ന​ത്തി​ൽ​നി​ന്ന് പ്ര​തി​ക​ര​ണ​മു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്താ​ണ് സം​ഭ​വ​മെ​ന്ന് മ​ന​സ്സി​ലാ​കു​ന്ന​തി​നു​മു​മ്പ് ദു​ര​ന്തം സം​ഭ​വി​ച്ചു. ടേ​ക് ഓ​ഫി​നു പി​ന്നാ​ലെ കെ​ട്ടി​ട​ങ്ങ​ൾ​ക്കു മു​ക​ളി​ലൂ​ടെ പ​റ​ന്നു​പൊ​ങ്ങി​യ വി​മാ​നം ഉ​യ​രാ​ൻ പാ​ടു​പെ​ടു​ന്ന വി​ധ​ത്തി​ൽ താ​ഴ്ന്നു​പ​റ​ന്ന് വി​ദ്യാ​ർ​ഥി ഹോ​സ്റ്റ​ലി​ന് മു​ക​ളി​ൽ വീ​ണു. പി​ന്നാ​ലെ വി​മാ​ന​ത്തി​ന് തീ​പി​ടി​ക്കുകയായിരുന്നു.

8200 മ​ണി​ക്കൂ​ർ വി​മാ​നം പ​റ​ത്തി പ​രി​ച​യ​മു​ള്ള ക്യാ​പ്റ്റ​ൻ സു​മീ​ത് സ​ഭ​ർ​വാ​ൾ ആ​യി​രു​ന്നു വി​മാ​നം പ​റ​ത്തി​യി​രു​ന്ന​ത്. ഫ​സ്റ്റ് ഓ​ഫി​സ​ർ ക്ലൈ​വ് കു​ന്ദ​ർ സ​ഹ പൈ​ല​റ്റ്. മ​രി​ച്ച​വ​രി​ൽ 11 കു​ട്ടി​ക​ളും ര​ണ്ട് കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മു​ണ്ട്. 1996 ന​വം​ബ​ർ 12ന് ​സൗ​ദി​യ വി​മാ​ന​വും ക​സാ​ഖ്സ്താ​ൻ വി​മാ​ന​വും ഹ​രി​യാ​ന​യി​ലെ ചാ​ർ​ഖി ദാ​ദ്രി​ക്ക് സ​മീ​പം കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 349 പേ​ർ മ​രി​ച്ച ശേ​ഷം രാ​ജ്യ​ത്തെ ര​ണ്ടാ​മ​ത്തെ വ​ലി​യ ദു​ര​ന്ത​മാ​ണി​ത്. കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി റാം ​മോ​ഹ​ൻ നാ​യി​ഡു സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ​ന​രേ​ന്ദ്ര മോ​ദി, പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി തു​ട​ങ്ങി പ്ര​മു​ഖ​ർ അ​നു​ശോ​ചി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് എ​യ​ർ ഇ​ന്ത്യ​യു​ടെ വി​വി​ധ വി​മാ​ന ഷെ​ഡ്യൂ​ളു​ക​ൾ മാ​റ്റി. അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​വും ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സം​ഘ​വും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. അ​ഗ്നി​ശ​മ​ന സേ​ന​യും മെ​ഡി​ക്ക​ൽ സം​ഘ​വും 24 ആം​ബു​ല​ൻ​സു​ക​ളും ര​ക്ഷാ​ദൗ​ത്യ​ത്തി​ന്റെ ഭാ​ഗ​മാ​യി. അ​ഹ്മ​ദാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ച്ച​ത് പി​ന്നീ​ട് പു​ന​രാ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ahmedabad plane crash
Next Story