Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൊള്ള നിരക്കുമായി...

കൊള്ള നിരക്കുമായി ആംബുലൻസുകൾ; സ്വന്തം കാറുകൾ ആംബുലൻസും ശവമഞ്ചവുമാക്കി മാറ്റി യുവാവ്​

text_fields
bookmark_border
കൊള്ള നിരക്കുമായി ആംബുലൻസുകൾ; സ്വന്തം കാറുകൾ ആംബുലൻസും ശവമഞ്ചവുമാക്കി മാറ്റി യുവാവ്​
cancel

അഹമ്മദാബാദ്: കോവിഡ്​ ബാധിച്ചവരിൽ നിന്ന്​ കൊള്ള വില ഈടാക്കുന്ന ആംബുലൻസുകൾക്കെതിരെ സ്വന്തം കാറുകൾ സൗജന്യ ആംബുലൻസാക്കി മാറ്റി 32 കാരൻ.

കോവിഡ്​ ബാധിച്ച്​ മരിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതിന്​ പിന്നാലെ സ്വകാര്യ ആംബുലൻസുകളും ശവമഞ്ച വാഹനങ്ങളും വൻ തുകയാണ്​ ഗുജറാത്തിൽ വാടകയായി​ ഈടാക്കുന്നത്​.

ഈ സാഹചര്യത്തിലാണ്​ അഹമ്മദാബാദിലെ നരോദ സ്വദേശിയായ പ്രവീൺസിങ് പർമർ ത​െൻറ എസ്​.യു.വി ആംബുലൻസാക്കിയത്​. മറ്റൊരു വാഹനം മൃതദേഹങ്ങൾ ശ്​മശാനങ്ങളിലേക്ക്​ എത്തിക്കുന്ന പ്രത്യേക ശവമഞ്ചമാക്കുകയും ചെയ്​തു.


ഭർത്താവ്​ മരിച്ചതിനെ തുടർന്ന്​ മൃതദേഹം ശ്​മശാനത്തിലേക്ക്​ എത്തിക്കാൻ ​ആംബുലൻസുടമകൾ കൊള്ള വില ഈടാക്കുന്നത്​ പ്രവീൺസിങ് കണ്ടിരുന്നു. ഇതായിരുന്നു സ്വന്തം വാഹനങ്ങൾ ആംബുലൻസാക്കി മാറ്റിയതിന്​ പിന്നിലെ കാരണം.

കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ ബന്ധുക്കളിൽ പലരും സാമ്പത്തികമായി പിന്നിലാണ്​. ശ്​മശാനങ്ങളിൽ ഊഴം കാത്ത്​ നിൽക്കുന്നതിന്​ ആംബുലൻസുകൾ മിനിട്ടുകൾ എണ്ണി കാശ്​ വാങ്ങുകയാണ്​. ഇതറിഞ്ഞതോടെയാണ്​ ഞാനും സുഹൃത്തുക്കളും ഇതിന്​ ബദലായി എന്തെങ്കിലും ചെയ്യാമെന്ന്​ ആലോചിച്ചതെന്ന്​ പ്രവീൺ പറയുന്നു.

ഒരു വണ്ടി ആംബുലൻസും മറ്റൊന്ന്​ മൃതദേഹങ്ങൾ കൊണ്ടുപോകാനുമാണ്​ ഉപയോഗിക്കുന്നത്​. രോഗികളെ ആശുപത്രികളിലേക്കോ ലബോറട്ടറികളിലേക്കോ പരിശോധനയ്ക്കായി കൊണ്ടുപോകാനായി സെഡാനായ മൂന്നാമത്തെ കാറും ഉപയോഗിക്കുന്നുണ്ട്​. എല്ലാം സൗജന്യമായാണ്​ സർവീസ്​ നടത്തുന്നത്​.

20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന ആർക്കും മൂന്ന് വാഹനങ്ങളും ഉപയോഗിക്കാം. സേവനം ആരംഭിച്ച്​ വെറും ഏഴു ദിവസത്തിനുള്ളിൽ നൂറുകണക്കിന് കോളുകളാണ്​ ലഭിച്ചത്​. സംഭവം ശ്രദ്ധയിൽപ്പെട്ട പലരും സ്വന്തം വാഹനങ്ങൾ ആംബുലൻസാക്കുന്നതിന്​ തയാറായതായി പ്രവീൺ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AhmedabadambulanceSUV
News Summary - Ahmedabad: Naroda man turns SUVs into ambulance
Next Story